AlappuzhaLatest NewsKeralaNattuvarthaNews

മ​ണ്ണ​ഞ്ചേ​രി, ക​ല​വൂ​ർ, മു​ഹ​മ്മ, ആ​ര്യാ​ട് മേ​ഖ​ല​ക​ളി​ൽ വ്യാപക മയക്കുമരുന്ന് വിൽപ്പനയെന്ന് പരാതി

ഗു​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ൾ കൂ​ടു​ത​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെട്ടാ​ണ് അ​ര​ങ്ങേ​റു​ന്ന​തെന്നും നാട്ടുകാർ പറയുന്നു

മു​ഹ​മ്മ: മ​ണ്ണ​ഞ്ചേ​രി, ക​ല​വൂ​ർ, മു​ഹ​മ്മ, ആ​ര്യാ​ട് മേ​ഖ​ല​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പന വ്യാ​പ​ക​മാകുന്നതായി പരാതി. ഗു​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ൾ കൂ​ടു​ത​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെട്ടാ​ണ് അ​ര​ങ്ങേ​റു​ന്ന​തെന്നും നാട്ടുകാർ പറയുന്നു.

ക​ഴി​ഞ്ഞദി​വ​സം ആ​ര്യാ​ട് കൈ​ത​ത്തി​ൽ നി​ക​ർ​ത്തി​ൽ ര​തീ​ഷി​ന്‍റെ വീ​ടി​നു​ നേ​രേ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ര​തീ​ഷി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ആര്യാ​ട് സ്വ​ദേ​ശി​യാ​യ ബി​നു എ​ന്ന യു​വാ​വി​നു വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​രു​ന്നു ര​തീ​ഷി​നു നേ​രേ​യു​ള്ള ആ​ക്ര​മ​ണം.

Read Also : ജമ്മുകശ്മീരില്‍ ആറ്​ ഭീകരരെ വകവരുത്തി സൈന്യം: കൊല്ലപ്പെട്ടവരില്‍ രണ്ട്​ പാകിസ്താനി പൗരന്‍മാരും

മ​ണ്ണ​ഞ്ചേ​രി പെ​രു​ന്തു​രു​ത്ത് ക​രി, ക​ല​വൂ​ർ ഐ​ടി​സി കോ​ള​നി, മു​ഹ​മ്മ ബോ​ട്ടുജെ​ട്ടി​ക്കു സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ൾ, മു​ഹ​മ്മ​യി​ലെ​യും സ​മീ​പ മേ​ഖ​ല​ക​ളി​ലേ​യും മ​ദ്യവി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ​ കേ​ന്ദ്ര​ങ്ങ​ളാ​ണ്. അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button