Latest NewsIndia

17,500 കോടിയുടെ 23 പദ്ധതികൾ : തറക്കല്ലിടാനായി പ്രധാനമന്ത്രി ഇന്ന് ഉത്തരാഖണ്ഡിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തരാഖണ്ഡിൽ. നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാനും തറക്കല്ലിടാനുമാണ് അദ്ദേഹമിന്ന് ഉത്തരാഖണ്ഡിൽ എത്തുന്നത്.

23 വികസന പദ്ധതികൾക്കാണ് ഇന്ന് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. അതിൽ, 17 എണ്ണത്തിന്റെ ശിലാസ്ഥാപനം ഇന്ന് അദ്ദേഹം നിർവഹിക്കും. ആകെ മൊത്തം 14,100 രൂപ ചിലവ് വരുന്നതാണ് ഈ ബൃഹദ് പദ്ധതികൾ. 5,750 കോടി രൂപയുടെ ലഖ്‌വാർ വിവിധോദ്ദേശ പദ്ധതി ഇക്കൂട്ടത്തിൽ ഏറെ ആകർഷകമാണ്. 1976 മുതൽ പ്രാരംഭ ഘട്ടങ്ങളിലൂടെ ആരംഭിച്ച ഈ പദ്ധതി, പല കാരണങ്ങളാൽ ദശാബ്ദങ്ങൾ നീളുകയായിരുന്നു.

ദേശീയ പ്രാധാന്യമുള്ള ഈ പദ്ധതി, 34,000 ഹെക്ടർ ഭൂമിയിലെ ജലസേചനത്തിന് ഉപകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെളിപ്പെടുത്തി. നിരവധി പേർക്ക് ഇതിലൂടെ കുടിവെള്ളം ലഭ്യമാകുമെന്നും, 300 മെഗാവാട്ട് ജല വൈദ്യുതി ഇതിലൂടെ ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്ക്‌ പ്രത്യേക പരിഗണന നൽകി, എത്രയും വേഗം അവ നടപ്പിലാക്കുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് ഈ തീരുമാനങ്ങൾക്ക് പുറകിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button