KeralaLatest NewsNews

ഒമിക്രോൺ : സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല നിയന്ത്രണം

തിരുവനന്തപുരം : ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണങ്ങൾ ഇന്ന് മുതൽ നിലവിൽവരും. ജനുവരി രണ്ട് വരെ രാത്രി പത്ത് മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയംസാക്ഷ്യപത്രം കരുതണം.

പൊതു ഇടങ്ങളിലും ദേവാലയങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

Read Also  :  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ എല്‍.ഡി ടൈപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ജനുവരി 14ന്

അനാവശ്യ യാത്രകൾ അനുവദിക്കില്ല, കടകൾ രാത്രി 10-ന് അടയ്ക്കണം, വാഹനപരിശോധന ശക്തമാക്കും, പുതുവത്സരാഘോഷങ്ങളും രാത്രി പത്തിന് ശേഷം അനുവദിക്കില്ല, ബീച്ചുകൾ, ഷോപ്പിങ്‌ മാളുകൾ, പബ്ലിക് പാർക്കുകൾ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button