Latest NewsJobs & VacanciesEducationCareerEducation & Career

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ എല്‍.ഡി ടൈപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ജനുവരി 14ന്

സാധ്യതാപട്ടികയിലെ ഉദ്യോഗാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പറുകളുടെ ക്രമത്തിലായിരിക്കും വെരിഫിക്കേഷന്‍ നടത്തുക

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പര്‍ 45/2020) തസ്തികയില്‍ ഒക്ടോബര്‍ 24ല്‍ നടത്തിയ ഒ.എം.ആര്‍. പരീക്ഷയുടെ സാധ്യതാപട്ടികയിലെ ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജനുവരി 14ന് തിരുവനന്തപുരം ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഓഫീസില്‍ നടത്തും.

Read Also : ജമ്മുകശ്മീരില്‍ ആറ്​ ഭീകരരെ വകവരുത്തി സൈന്യം: കൊല്ലപ്പെട്ടവരില്‍ രണ്ട്​ പാകിസ്താനി പൗരന്‍മാരും

സാധ്യതാപട്ടികയിലെ ഉദ്യോഗാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പറുകളുടെ ക്രമത്തിലായിരിക്കും വെരിഫിക്കേഷന്‍ നടത്തുക. നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികളെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയോ പ്രമാണങ്ങള്‍ ഹാജരാക്കുന്നതിന്റെയോ സമയപരിധി നീട്ടി നല്‍കില്ല.

വെരിഫിക്കേഷന്‍ തീയതി, സമയം, സ്ഥലം എന്നീ വിശദാംശങ്ങള്‍ www.kdrb.kerala.gov.in ല്‍ ലഭിക്കും. സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് സംബന്ധിച്ച കത്ത് അയയ്ക്കും. ജനുവരി 10 വരെ യാതൊരു അറിയിപ്പും ലഭിക്കാത്ത സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ഓഫീസില്‍ ബന്ധപ്പെടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button