Latest NewsKeralaNews

കെ റെയിൽ പദ്ധതി: കേരളത്തിന്റെ വികസനത്തെ തകര്‍ക്കുകയാണ് ബിജെപിയുടെയും യുഡിഎഫിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിന്റെ വികസനങ്ങളെ എതിര്‍ക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് ഉദാഹരണമാണ് കേന്ദ്രത്തെ ഉപയോഗിച്ച് കൊണ്ട് കെ റെയിലിനെ തകര്‍ക്കാനുള്ള ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘നാല് മണിക്കൂര്‍ കൊണ്ട് കേരളത്തിന്റെ ഒരു അറ്റത്ത് നിന്നും മറ്റൊരറ്റത്തേക്ക് വേഗത്തില്‍ സഞ്ചരിക്കാവുന്ന കെ റെയിലിനെ ബിജെപി എതിര്‍ക്കുകയാണ്. കേരളത്തിന്റെ വികസനത്തെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. ബിജെപിയുടെ നിലപാടിനൊപ്പം യുഡിഎഫും ജമാത്തെ ഇസ്ലാമും കൂട്ടുപിടിക്കുകയാണ്’- മുഖ്യമന്ത്രി പറഞ്ഞു.

Read Also  :  ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ ശക്തമായ നടപടി: 48 മണിക്കൂറിനിടെ 9 ഭീകരരുടെ തലയറുത്ത് സൈന്യം

ക്രൈസ്തവ വിശ്വാസികളെയും ബിജെപി സംഘപരിവാര്‍ സംഘടനകള്‍ ആക്രമിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ജയ് ശ്രീറാം വിളിച്ച് ക്രൈസ്തവ വിശ്വാസകളെ ഭീഷണിപ്പെടുത്തുകയാണ്. പള്ളി ആക്രമിച്ച് യേശുവിന്റെ പ്രതിമ തകര്‍ത്ത സംഭവം വരെ കഴിഞ്ഞ ദിവസം ഉണ്ടായി. ആര്‍എസ്എസിന്റെ മതപരിവര്‍ത്തനം സമൂഹത്തില്‍ ഏല്‍ക്കുന്നില്ല എന്നും കേരളത്തില്‍ ക്രിസ്താനികളോട് സ്‌നേഹം നടിച്ച് പുറത്ത് എതിര്‍ക്കുന്ന സമീപനമാണ് ഉള്ളതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button