Latest NewsIndiaNews

മകനെ കടിച്ചു: അയല്‍വാസിയുടെ നായക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തിൽ പോലീസ് കേസെടുത്തു

ഗ്വാളിയോര്‍: മകനെ നായ കടിച്ച സംഭവത്തില്‍ അയല്‍വാസിയുടെ നായയെ കുട്ടിയുടെ പിതാവ് വെടിവച്ചു. മധ്യപ്രദേശിലെ വിജയ് നഗര്‍ പ്രദേശത്ത് വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഉപേന്ദ്ര ജാദൂണ്‍ എന്നയാളാണ് നായയെ വെടിവച്ചതെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിൽ നായയുടെ ഉടമ പ്രീതി പാര്‍മലിന്റെ പരാതിയില്‍ രാജ് ജാദൂണിനും ഉപേന്ദ്രയ്ക്കുമെതിരെ കേസ് എടുത്തതായി പോലീസ് വ്യക്തമാക്കി. മകനെ അയൽവാസിയുടെ നായ കടിച്ചതില്‍ കുപിതനായാണ് ഉപേന്ദ്ര വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button