Latest NewsNewsIndia

പിലിഭിത്തിൽ നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് യു.പി മുഖ്യമന്ത്രി

ലക്‌നൗ : പിലിഭിത്തിൽ 250 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സർക്കാർ മെഡിക്കൽ കോളേജിന് തറക്കല്ലിട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജില്ലയുടെ പൂർണ്ണമായ വികസനം കണക്കാക്കി 70 വികസന പദ്ധതികളാണ് പുതിയതായി ആരംഭിക്കുന്നത്. സംസ്ഥാനത്ത് കൂടുതൽ സർക്കാർ ജോലികൾ ജനങ്ങൾക്ക് ഉറപ്പാക്കാൻ ഇതുവഴി സാധിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മെഡിക്കൽ കോളേജിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also :  ദേശീയ പാതാ വികസനം വന്നാൽ സിൽവർ ലൈൻ യാത്രക്ക് ആളുകൾ കുറയും: റിപ്പോർട്ട് പുറത്ത്

‘ 250 കോടി രൂപ ചെലവിലാണ് സർക്കാർ മെഡിക്കൽ കോളേജ് പിലിഭിത്തിൽ ഒരുങ്ങുന്നത്. സംസ്ഥാനത്ത് വിവിധ പദ്ധതികൾ തുടങ്ങിയത് വഴി 4.5 ലക്ഷം സർക്കാർ ജോലികളും ഒരു കോടിയോളം മറ്റ് തൊഴിലവസരങ്ങളും അധികമായി സൃഷ്ടിക്കാൻ സർക്കാരിനായി. പിലിഭിത്തിൽ ഇനിയും വികസനപദ്ധതികൾ തുടങ്ങുകയാണ്. വികസനത്തിന്റെ മറ്റൊരു അധ്യായമാണ് തുടങ്ങുന്നത്. വികസനപദ്ധതികൾ ജനങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരുന്നു. ഇത് കൂടുതൽ കാര്യങ്ങൾ അറിയാനും, ജീവിതം കൂടുതൽ മെച്ചപ്പെടുത്തിയതാക്കാനും സാധിക്കുന്നു’- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button