KeralaLatest NewsNews

പ്രതിഷേധ മാര്‍ച്ചില്‍ പ്രകോപനപരമായ രീതിയില്‍ മുദ്രാവാക്യം മുഴക്കി, ഫേസ്ബുക്കില്‍ കൊലവിളി: യുവാവ് അറസ്റ്റില്‍

അമീര്‍ സുഹൈലിനെ(24)യാണ് കായംകുളം പോലിസ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ: സാമുദായിക വിദ്വേഷം ഉണ്ടാക്കുന്ന സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പത്തിയൂര്‍ എരുവ കിഴക്കേവീട്ടില്‍ തറയില്‍ സുധീറിന്റെ മകന്‍ അമീര്‍ സുഹൈലിനെ(24)യാണ് കായംകുളം പോലിസ് അറസ്റ്റ് ചെയ്തത്.

മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ നേതാവ് ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കായംകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പ്രകോപനപരമായ രീതിയില്‍ മുദ്രാവാക്യം മുഴക്കുകയും അതിന്റെ ദൃശ്യങ്ങൾ ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ച്‌ വര്‍ഗീയ കലാപത്തിന് ശ്രമിക്കുകയും ചെയ്തു എന്നാണു പരാതി.

read also: 50 രൂപ കട്ടെടുത്തുവെന്നാരോപിച്ച്‌ പത്ത് വയസുകാരനെ അച്ഛന്‍ തല്ലിക്കൊന്നു

മതസൗഹാര്‍ദ്ദം തകര്‍ത്തുള്ള പ്രചരണം നടത്തുന്ന വ്യക്തികളും സംഘടനകളും സൈബര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button