Latest NewsUAENewsInternationalGulf

പുതുവർഷാഘോഷം: ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

ഷാർജ: ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. പുതുവർഷാഘോഷവുമായി ബന്ധപ്പെട്ടാണ് നടപടി. പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഡിസംബർ 31, വെള്ളിയാഴ്ച്ച, 2022 ജനുവരി 1, ശനിയാഴ്ച്ച എന്നീ ദിവസങ്ങളിൽ എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യമാണ്. ഷാർജ മുൻസിപ്പാലിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Read Also: വിമാനയാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ചു: യുവതി വിമാനത്തിലെ ശുചിമുറിയിൽ ക്വാറന്‍റീനിൽ കഴിഞ്ഞത് മൂന്ന് മണിക്കൂർ

ആഴ്ച്ചയിൽ ഏഴ് ദിവസവും പെയ്ഡ് പാർക്കിംഗ് നിർബന്ധമാക്കിയിട്ടുള്ള (നീല നിറത്തിലുള്ള പാർക്കിംഗ് സൈൻ ബോർഡുകൾ ഉള്ള ഇടങ്ങൾ) ഇടങ്ങളിലൊഴികെ സൗജന്യ പാർക്കിംഗ് ലഭ്യമാണ്. അവധി ദിനങ്ങളിൽ പിഴ ഒഴിവാക്കുന്നതിനായി പാർക്കിംഗ് ഇടങ്ങൾ കൃത്യമായി ഉപയോഗിക്കാൻ മുനിസിപ്പാലിറ്റി നിർദ്ദേശം നൽകി. 2022 ജനുവരി 2, ഞായറാഴ്ച്ച മുതൽ പാർക്കിംഗ് ഫീ തിരികെ ഏർപ്പെടുത്തും.

ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെ പാർക്കിംഗ് ഫീസ് ഇടാക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. ആഴ്ച്ചയിൽ ഏഴ് ദിവസവും പെയ്ഡ് പാർക്കിംഗ് നിർബന്ധമാക്കിയിട്ടുള്ള ഇടങ്ങളിലൊഴികെ വെള്ളിയാഴ്ച്ചകളിൽ പാർക്കിംഗ് സൗജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

Read Also: സ​ഹോ​ദ​ര​ങ്ങ​ൾ ഒ​ഴു​ക്കി​ൽ​പെ​ട്ടു : 12കാരന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button