KollamKeralaNattuvarthaLatest NewsNews

യുവാവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പെരുമണ്ണൂർ കടലപ്പ കോളനിയിൽ ബാബു ഭവനിൽ ആദർശ് (22) ആണ് മരിച്ചത്

അഞ്ചൽ: യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുമണ്ണൂർ കടലപ്പ കോളനിയിൽ ബാബു ഭവനിൽ ആദർശ് (22) ആണ് മരിച്ചത്. വ്യാഴം വൈകീട്ട് അഞ്ചരയോടെയാണ് സംഭവം ബന്ധുക്കൾ അറിയുന്നത്.

സംഭവ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കളാണ് വീട്ടിൽ തൂങ്ങിയ നിലയിൽ വെൽഡിങ് തൊഴിലാളിയായ ആദർശിനെ ആദ്യം കാണുന്നത്. ബഹളം കേട്ട് ഓടിയെത്തിയവർ പ്രാഥമിക പരിശോധന നടത്തി നോക്കിയെങ്കിലും മരിച്ചിരുന്നു.

Read Also : പത്തുവയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു: നാല്പതുകാരന് മുപ്പത്തിമൂന്നരവര്‍ഷം തടവും പിഴയും വിധിച്ച് കോടതി

തടുർന്ന് പൊലീസ് മേൽനടപടികൾക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: അനിരുദ്ധൻ. മാതാവ്: ഇന്ദിര ഭായി. സഹോദരങ്ങൾ: സുദർശ്, ശ്രീ ദർശ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button