ErnakulamLatest NewsKeralaNattuvarthaNews

സിൽവർലൈൻ ജനവിരുദ്ധം, വരേണ്യവർഗത്തിനായുള്ള പദ്ധതി; മോദി സർക്കാരിന്റെ നയം പിണറായിയും തുടരുകയാണെന്ന് വിഡി സതീശൻ

കൊ​ച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സി​ൽ​വ​ർ​ലൈ​ൻ വ​രേ​ണ്യ​വ​ർ​ഗ​ത്തി​നാ​യു​ള്ള പ​ദ്ധ​തി​യാണെന്ന് പ്രതിപ​ക്ഷ നേ​താ​വ് വി​ഡി സ​തീ​ശ​ൻ. പ​ദ്ധ​തി സാ​ധാ​ര​ണക്കാ​ർ​ക്ക് ഗു​ണ​മി​ല്ലാ​ത്ത​താ​ണെന്നും ഡി​പി​ആ​റി​ന്‍റെ ചി​ല പേ​ജു​ക​ള്‍ മാ​ത്രം പു​റ​ത്തു​വ​ന്ന​പ്പോ​ൾ തന്നെ പ​ദ്ധ​തി ജ​ന​വി​രു​ദ്ധ​മെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി കേ​ര​ള​ത്തെ ക​ട​ക്കെ​ണി​യി​ലാ​ക്കുമെന്നും പ​ദ്ധ​തി ന​ട​പ്പാ​യാ​ൽ വ​രും ത​ല​മു​റ​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കുമെന്നും സതീശൻ പറഞ്ഞു. വി​മ​ർ​ശി​ക്കു​ന്ന​വ​രെ രാജ്യ​ദ്രോ​ഹി​ക​ളാ​ക്കു​ന്ന മോ​ദി സ​ർ​ക്കാ​റി​ന്‍റെ ന​യം പി​ണ​റാ​യി​യും തു​ട​രു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ ആരോപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button