Latest NewsNewsIndia

പുതുവത്സര ദിനത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യ- പാക് സൈനികര്‍ പരസ്പരം മധുരം കൈമാറിയതായി സൈനിക വക്താവ്

ശ്രീനഗര്‍ : ഇന്ത്യ-പാക് പുതുക്കിയ വെടിനിര്‍ത്തല്‍ കരാറിന് ഒരു വര്‍ഷം തികയാനിരിക്കെ, പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന് പുതുവത്സര ദിനത്തില്‍ അതിര്‍ത്തിയില്‍ മധുരവിതരണം ചെയ്തതായി റിപ്പോര്‍ട്ട്. പൂഞ്ച് മേഖലയില്‍ നിയന്ത്രണ രേഖക്കു സമീപം ഇന്ത്യ- പാകിസ്താന്‍ സൈനികര്‍ പരസ്പരം മധുരം കൈമാറിയതായി സൈനിക വക്താവ് അറിയിച്ചു. പരസ്പര വിശ്വാസവും സമാധാനവും ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ട് മധുരപലഹാരങ്ങളും ആശംസകളും പരസ്പരം കൈമാറി.

Read Also :ജമ്മു കശ്മീരില്‍ ഭീകരര്‍ക്ക് പേടിസ്വപ്നമായി ഇന്ത്യന്‍ സുരക്ഷാ സേന

അതേസമയം, ഡിസംബര്‍ 31ന് കൊല്ലപ്പെട്ടത് പുല്‍വാമ ആക്രമണത്തിലെ അവശേഷിച്ച ഭീകരനെന്ന് സൈന്യം സ്ഥിരീകരിച്ചു. അനന്തനാഗിലാണ് വെള്ളിയാഴ്ച ഏറ്റുമുട്ടല്‍ നടന്നത്. 2019 പുല്‍വാമ സ്‌ഫോടനം നടത്തിയവരില്‍ ഉള്‍പ്പെട്ട സമീര്‍ ദാറെന്ന ഭീകരനേതാവിനെയാണ് വധിച്ചത്. കൊല്ലപ്പെട്ടയാള്‍ ദാറാണെന്ന കാര്യം സ്ഥിരീകരിച്ചതായി കശ്മീര്‍ പോലീസ് മേധാവി വിജയ് കുമാര്‍ പറഞ്ഞു.

ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം സൈന്യം ഏറ്റുമുട്ടല്‍ നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ചിത്രം പരിശോധിച്ചപ്പോഴാണ് സമീര്‍ ദാറാണെന്ന് സ്ഥിരീകരിച്ചത്. പുല്‍വാമയിലെ ലാത്‌പോറ മേഖലയിലാണ് 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തെ കാര്‍ബോംബ് സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. ചാവേറായിരുന്ന ആദില്‍ അഹമ്മദ് ദാറാണ് കൃത്യം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button