Latest NewsNewsIndiaBusiness

രാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരിൽ മധുരപലഹാരങ്ങൾ വിറ്റഴിച്ച് ആമസോൺ, നടപടിയുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

റാം മന്ദിർ പ്രസാദ് എന്ന പേരിലാണ് ആമസോൺ മധുരപലഹാരങ്ങൾ വിറ്റഴിച്ചിട്ടുള്ളത്

ന്യൂഡൽഹി: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രസാദമെന്ന വ്യാജേന ലഡു അടക്കമുള്ള മധുരപലഹാരങ്ങൾ വിറ്റഴിച്ച് ആമസോൺ. കമ്പനിയുടെ ഔദ്യോഗിക പേജിൽ മധുരപലഹാരങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ, കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ആമസോണിന് നോട്ടീസ് അയച്ചു. വഞ്ചനാപരമായ വ്യാപാര നടപടികളിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ചാണ് നോട്ടീസ് അയച്ചത്.

റാം മന്ദിർ പ്രസാദ് എന്ന പേരിലാണ് ആമസോൺ മധുരപലഹാരങ്ങൾ വിറ്റഴിച്ചിട്ടുള്ളത്. ശ്രീ റാം മന്ദിർ അയോധ്യ പ്രസാദ് – രഘുപതി നെയ്യ് ലഡു, അയോധ്യ രാം മന്ദിർ അയോധ്യ പ്രസാദ്, ഖോയ ഖോബി ലഡു, രാം മന്ദിർ അയോധ്യ പ്രസാദ് – ദേശി കൗ മിൽക്ക് പേഡ എന്നിങ്ങനെയാണ് മധുരപലഹാരങ്ങൾ വിൽപ്പന നടത്തിയിട്ടുള്ളത്. ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദത്തിന്റെ പേരിൽ ഇത്തരം മധുരപലഹാരങ്ങൾ വിറ്റ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായി കണ്ടെത്തിയതോടെ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സാണ് പരാതി നൽകിയത്.

Also Read: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമാകാൻ ഇക്കുറി ഫ്രഞ്ച് വ്യോമസേനയും, ഫ്ലൈപാസ്റ്റ് റിഹേഴ്സലിൽ പങ്കെടുത്തു

ഉൽപ്പന്നത്തെക്കുറിച്ച് തെറ്റായ വിവരണം നൽകുന്ന ഇത്തരം നീക്കങ്ങൾ തടയണമെന്ന് ആമസോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, അടുത്ത ഏഴ് ദിവസത്തിനകം നോട്ടീസിനുള്ള മറുപടിയും നൽകണം. ആവശ്യമായ നടപടി സ്വീകരിക്കുന്നതിൽ ആമസോൺ പരാജയപ്പെടുകയാണെങ്കിൽ, 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം, സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്ക് നിയമനടപടിയെടുക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button