Latest NewsUAENewsInternationalGulf

പുതുവർഷാഘോഷം: അബുദാബി സ്വന്തമാക്കിയത് മൂന്ന് ലോക റെക്കോർഡുകൾ

അബുദാബി: പുതുവർഷ ദിനാഘോഷത്തിൽ മൂന്ന് ലോക റെക്കോർഡുകൾ സ്വന്തമാക്കി അബുദാബി. അൽ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവൽ 2022 നെ വരവേറ്റത് 40 മിനിറ്റ് നീണ്ടുനിന്ന കരിമരുന്ന് പ്രയോഗത്തിലൂടെയാണ്. മൂന്നു ഗിന്നസ് വേൾഡ് റെക്കോർഡുകളും ഈ വെടിക്കെട്ടാണ് സ്വന്തമാക്കിയത്.

Read Also: കോവിഡ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ അതിന് കാരണക്കാര്‍ ബിജെപി : അടിസ്ഥാനരഹിത ആരോപണങ്ങളുമായി വീണ്ടും നവാബ് മാലിക്

വലിപ്പത്തിലും ദൈർഘ്യത്തിലും ആകൃതിയിലുമാണ് വെടിക്കെട്ട് റെക്കോർഡുകൾ നേടിയത്. 2,022 ഡ്രോണുകൾ അവതരിപ്പിച്ച ഇത്തരത്തിലുള്ള ആദ്യ ഷോയും ഇതാണ്. സാംസ്‌കാരിക നൃത്തപരിപാടികളും കലാപരിപാടികളും ശൈഖ് സായിദ് ഫെസ്റ്റിവലിൽ സംഘടിപ്പിച്ചിരുന്നു.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ഫെസ്റ്റിവലിലേക്ക് പ്രവേശിക്കുന്നവർക്ക് കോവിഡ് പിസിആർ നെഗറ്റീവ് ഫലവും നിർബന്ധമായിരുന്നു.

Read Also: കോവളത്തേത് ഒറ്റപ്പെട്ട സംഭവമെന്ന് ശിവൻകുട്ടി: ഒറ്റപ്പെട്ട സംഭവം പോലും പാടില്ലെന്ന് മുന്നറിയിപ്പുമായി മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button