Latest NewsNews

ഇന്ത്യയിലെ ജനങ്ങള്‍ കൂടുതലായും ആശ്രയിച്ചത് ഡിജിറ്റല്‍ പണമിടപാടിനെ : പുതുചരിത്രം കുറിച്ച് രാജ്യം

ന്യൂഡല്‍ഹി: രാജ്യത്ത് യുപിഐ ഇടപാടില്‍ റെക്കോര്‍ഡ് വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്ക് അനുസരിച്ച് ഈ മാസത്തില്‍ 456 കോടി ഇടപാടുകളില്‍ നിന്നായി എട്ട് ലക്ഷം കോടിയിലധികം രൂപയുടെ യുപിഐ ഇടപാട് നടന്നു. ഈ വര്‍ഷം ആകെ യുപിഐ ഇടപാടുകള്‍ 3,874 കോടിയിലെത്തി. 2020ലെ 1,887 കോടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇടപാടുകള്‍ 105 ശതമാനം വര്‍ദ്ധിച്ചു. ഈ വര്‍ഷം ആകെ ഇടപാടുകളുടെ മൂല്യം 71.46 ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 31 ലക്ഷം കോടിയെ അപേക്ഷിച്ച് 130 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായി.

Read Also : ലക്ഷദ്വീപുകാർക്ക് കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം: ദ്വീപിൽ രണ്ട് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ ഉദ്‌ഘാടനം ചെയ്തു

2021ല്‍ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തില്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകളെ ആശ്രയിച്ചു. ഇത് യുപിഐ ഉപയോഗത്തില്‍ അസാധാരണമായ വര്‍ദ്ധനവിന് കാരണമായതായി വിലയിരുത്തുന്നു. ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ യുപിഐയുടെ വളര്‍ച്ച തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുപിഐ, റുപേ, ഭാരത് ബില്‍ പേ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന എന്‍പിസിഐ, അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പ്രതിദിനം 1 ബില്യണ്‍ യുപിഐ ഇടപാടുകളാണ് ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button