WayanadKeralaNattuvarthaLatest NewsNews

കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങി : കാൽപ്പാട് പഴയ കടുവയുടേത് അല്ലെന്ന് വനം വകുപ്പ്

വനം വകുപ്പ് സ്ഥാപിച്ച് കൂടിന് സമീപമാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത്

വയനാട് : കുറുക്കന്‍മൂലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. പ്രദേശത്ത് വീണ്ടും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. കാവേരിപ്പൊയില്‍ കോളനിയോട് ചേര്‍ന്ന് വയലിന് സമീപം വനത്തിനടുത്ത് വനം വകുപ്പ് സ്ഥാപിച്ച് കൂടിന് സമീപമാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത്. പ്രദേശവാസികള്‍ വിവരം അറിയിച്ചതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ ഇപ്പോൾ കണ്ടെത്തിയ കാൽപാടുകൾ പഴയ കടുവയുടേതല്ലെന്നാണ് പ്രാഥമിക നിഗമനം.

Also Read : ഉന്നത സർക്കാർ ഉദ്യോഗസ്ഥയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: യുവാവ് പിടിയിൽ

കുറുക്കന്‍മൂലയില്‍ നേരത്തെ ഇറങ്ങിയ കടുവയ്ക്കായി ദിവസങ്ങളോളം തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കൂടിനടുത്ത് വച്ചിരുന്ന സിസിടിവി ക്യാമറ കഴിഞ്ഞ ദിവസമാണ് അഴിച്ച് മാറ്റിയത്. തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന മറ്റ് രണ്ട് സിസിടിവി ക്യാമറകള്‍ കൂടി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button