Latest NewsNewsIndiaCrime

ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടി: മകനെ വിഷം കൊടുത്ത് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

രാജേഷ് മിത്തല്‍ എന്ന മുപ്പത്തിയഞ്ചുകാരനാണ് മകനെ കൊലപ്പെടുത്തിയതിനു പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചത്

ഗുരുഗ്രാം: ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയതിൽ മനം നൊന്ത് മകനെ വിഷം കൊടുത്ത് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഭാര്യ ഒളിച്ചോടിയതില്‍ പ്രകോപിതനായ യുവാവ് നാല് വയസ്സുള്ള മകനെ വിഷം കൊടുത്ത് കൊന്നത്.

രാജേഷ് മിത്തല്‍ എന്ന മുപ്പത്തിയഞ്ചുകാരനാണ് മകനെ കൊലപ്പെടുത്തിയതിനു പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചത്. മിത്തല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഗുരുതരാവസ്ഥയിലാണെന്നും പൊലീസ് അറിയിച്ചു.

read also: കോവിഡ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ അതിന് കാരണക്കാര്‍ ബിജെപി : അടിസ്ഥാനരഹിത ആരോപണങ്ങളുമായി വീണ്ടും നവാബ് മാലിക്

മൂത്തമകന്‍ മോഹിത് ബുധനാഴ്ച വീട്ടിലില്ലാതിരുന്ന സമയത്താണ് തന്റെ ഇളയമകന്‍ ഭാരതിന് മിത്തൽ വിഷം കൊടുത്തത്. ഭാര്യ പായല്‍ മോനു എന്നയാളോടൊപ്പം ഒളിച്ചോടിയതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തതായി ഫറൂഖ്നഗര്‍ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥർ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button