ErnakulamKeralaNattuvarthaLatest NewsNews

പത്മനാഭ സ്വാമിയുടെ ആടയാഭരണങ്ങൾ ചോർത്തിക്കൊണ്ടുപോകാമെന്ന് ആരും വിചാരിക്കണ്ട: സുരേഷ് ഗോപി

ആലുവ:പത്മനാഭ സ്വാമിക്ക് മഹാരാജാവ് നൽകിയ ആടയാഭരണങ്ങൾ ആരും ചോർത്തിക്കൊണ്ടുപോകാമെന്ന് വിചാരിക്കേണ്ടെന്ന് സുരേഷ് ഗോപി എംപി. ക്ഷേത്രങ്ങൾ ആളുകളുടെ സ്വഭാവരൂപികരണത്തിന്റെ ഇടങ്ങൾ ആണെന്നും അതിലേയ്‌ക്കുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആലുവ ചെറിയത്ത് നരസിംഹസ്വാമി ക്ഷേത്രത്തിൽ ഉപക്ഷേത്രത്തിലെ ചുവർ ചിത്രത്തിന്റെ അനാച്ഛാദനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

‘ജീവിതത്തിലേക്ക് അച്ചടക്കം കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഭക്തിമാർഗത്തിലൂടെ വിശ്വാസികൾ സഞ്ചരിക്കുന്നത്. പത്മനാഭ സ്വാമിക്ക് മഹാരാജാവ് നൽകിയ ആടയാഭരണങ്ങൾ ആരും ചോർത്തിക്കൊണ്ടുപോകാമെന്ന് വിചാരിക്കേണ്ട. ഇതെല്ലാം നമ്മുടെ അവകാശമാണ്. ആ അവകാശത്തെ നിഗ്രഹിക്കാമെന്ന് ആരും കരുതേണ്ട’. സുരേഷ് ഗോപി പറഞ്ഞു.

പ്രകോപനം തുടര്‍ന്ന് ചൈന: അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് ചൈനീസ് പേര് പ്രഖ്യാപിച്ചത് പിന്‍വലിക്കില്ല

ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ഉപക്ഷേത്രത്തിൽ പൂർത്തിയായ ചുവർചിത്രം അനാച്ഛാദം ചെയ്ത സുരേഷ് ഗോപി ക്ഷേത്ര മുറ്റത്തും വളപ്പിലും വിവിധയിടങ്ങളിലായി കേരവൃക്ഷം നടുന്നതിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button