KeralaLatest NewsNews

കാരുണ്യ ലോട്ടറിയുടെ ഒരേ നമ്പറിലുള്ള രണ്ടു ടിക്കറ്റുകള്‍: അച്ചടിസ്ഥാപനത്തോട് വിശദീകരണം തേടും

അച്ചടി സ്ഥാപനത്തില്‍ നിന്ന് ഈ തുക ഈടാക്കാന്‍ ഇത് സംബന്ധിച്ച കരാറില്‍ വ്യവസ്ഥയുണ്ടെന്നും ലോട്ടറി ഡയറക്ടര്‍

തിരുവനന്തപുരം: കെ ആര്‍ 530 കാരുണ്യ ലോട്ടറിയുടെ ഒരേ നമ്പറിലുള്ള രണ്ടു ടിക്കറ്റുകള്‍ വിപണിയിലെത്തിയ വിഷയത്തില്‍ അച്ചടിസ്ഥാപനത്തോട് വിശദീകരണം തേടും. ടിക്കറ്റ് അച്ചടി നിര്‍വഹിച്ച കെബിപിഎസിനോട് വിശദീകരണം തേടുമെന്ന് വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ അറിയിച്ചു.

Read Also : ആയുര്‍വേദ കോളേജില്‍ അധ്യാപക ഒഴിവ്

അച്ചടിയില്‍ വന്ന പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അത്യപൂര്‍വമായാണ് ഇങ്ങനെ സംഭവിക്കാറുള്ളതെങ്കിലും ഇത് ഗൗരവമായി കാണും. തികച്ചും വിശ്വസ്തവും സുതാര്യവുമായാണ് അച്ചടി മുതലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വകുപ്പ് നിര്‍വഹിക്കുന്നത്.

അച്ചടി പിഴവ് മൂലം ഒരേ നമ്പറില്‍ ഒന്നിലധികം ടിക്കറ്റുകള്‍ വിപണിയിലെത്തുകയും ഈ നമ്പറിന് സമ്മാനം ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ സമ്മാനാര്‍ഹര്‍ക്ക് വകുപ്പ് സമ്മാനത്തുക നല്‍കും. അച്ചടി സ്ഥാപനത്തില്‍ നിന്ന് ഈ തുക ഈടാക്കാന്‍ ഇത് സംബന്ധിച്ച കരാറില്‍ വ്യവസ്ഥയുണ്ടെന്നും ലോട്ടറി ഡയറക്ടര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button