Latest NewsNewsIndia

കോണ്‍ഗ്രസാണ് രാജ്യം നേരിടുന്ന പ്രശ്‌നം: പാർട്ടിയെ ഇവിടെ നിന്ന് വേരോടെ പിഴുത് എറിയുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ : കോൺഗ്രസിനെതിരെ വിമർശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തിന് ഒരു പ്രശ്നമാണ്. കോണ്‍ഗ്രസ് അരാജകത്വത്തിന്റെയും അഴിമതിയുടെ ഭീകരവാദത്തിന്റെയും വേരായി പ്രവര്‍ത്തിക്കുകയാണ് എന്നും യോഗി പറഞ്ഞു. കോണ്‍ഗ്രസിന്റെ കോട്ടയായ റായ്ബറേലിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.

‘റായ്ബറേലിയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ബിജെപിയിലേക്ക് എത്തുന്നത് കോണ്‍ഗ്രസിനെ ഇവിടെ നിന്ന് വേരോടെ പിഴുത് എറിയുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. റായ്ബറേലി ഒരിക്കലും വിദേശ ഭരണം അംഗീകരിച്ചിട്ടില്ല. രാജ്യത്തെ തീവ്രവാദത്തിന്റെയും അരാജകത്വത്തിന്റെയും അഴിമതിയുടെയും വേരുകള്‍ കോണ്‍ഗ്രസ് ആണ്. ജാതീയതയും ഭാഷാവിദ്വേഷവും പ്രചരിപ്പിക്കുന്നത് അവരാണ്’- യോഗി പറഞ്ഞു.

Read Also  :  ‘ശ്രീരാമൻ എന്റെ പാർട്ടിക്കാരൻ, ഉടൻ അയോധ്യ സന്ദർശിക്കും’: ഒരു വർഷത്തിനുള്ളിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് അഖിലേഷ് യാദവ്

റാലിയിൽ സമാജ് വാദി പാര്‍ട്ടിയെയും യോഗി വിമര്‍ശിച്ചു. ഈ പാര്‍ട്ടിയുടെ കെടി വെച്ച വാഹനം കണ്ടാല്‍ അതിനുള്ളില്‍ ഗുണ്ടകള്‍ ഉണ്ടാകുമെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും യോഗി പറഞ്ഞു. എസ്പിയും ബിഎസ്പിയും സംസ്ഥാനത്തിന് ദോഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button