KeralaNattuvarthaLatest NewsNewsIndia

‘ബുള്ളി ഭായ്’ ആപ്പ് വഴി മുസ്ലിം സ്ത്രീകളെ അപമാനിക്കുന്നു: ഉടൻ നടപടിയെടുത്ത് ഐ ടി മന്ത്രി

ദില്ലി: ബുള്ളി ഭായ്’ ആപ്പ് വഴി മുസ്ലിം സ്ത്രീകളെ അപമാനിക്കുന്നുവെന്ന പരാതിയിൽ നടപടിയെടുത്ത് ഐ ടി മന്ത്രി. ‘ബുള്ളി ഭായ്’ എന്ന പേരില്‍ പുതിയ ആപ്പ് വഴിയാണ് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മുസ്ലിം വനിതകളെ അധിക്ഷേപിക്കുന്ന പ്രചാരണം ആരംഭിച്ചിരിക്കുന്നത്.

Also Read:‘കൊക്കെയ്ന്‍ അടിച്ചാല്‍ നല്ല മൂഡ് ആണ് ഗയ്‌സ്’: യൂട്യൂബ് വീഡിയോകൾക്ക് വൻ പ്രചാരണം, കണ്ണടച്ച് അധികൃതർ

ദില്ലിയിലെ മാധ്യമ പ്രവര്‍ത്തക നൽകിയ പരാതിയിൽ ബുള്ളി ഭായ്’ എന്ന ആപ്പിനെതിരെ ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരിചയമില്ലാത്ത ചില ആളുകള്‍ ചേര്‍ന്ന് തന്റെ വ്യാജ ഫോട്ടോകള്‍ വെബ്പേജില്‍ അപ്ലോഡ് ചെയ്യുന്നുവെന്നും ഒപ്പം മോശം കമന്റുകള്‍ ഇടുന്നുവെന്നുമാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. കമന്റുകള്‍ മുസ്ലിം വനിതകളെ അപമാനിക്കാന്‍ ലക്ഷ്യം വെച്ചുള്ളവയാണെന്നും താനുള്‍പ്പെടെ നിരവധി മുസ്ലീം വനിതകളുടെ വിവരങ്ങള്‍ ഈ ആപ്പ് വഴി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു.

പരാതിയെ തുടർന്ന് സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്നതും സ്ത്രീകളെ വര്‍ഗീയമായി ലക്ഷ്യമിടുന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ശിവസേന എം പി പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തിയിരുന്നു. ഇതോടെ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽ പെടുകയും ഉപഭോക്താവിനെ ബ്ലോക്ക് ചെയ്തുകൊണ്ട് കേന്ദ്ര ഐടി മന്ത്രി ആശ്വനി വൈഷ്ണവ് പ്രതികരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button