Latest NewsUAENewsInternationalGulf

യുഎഇയിൽ കോവിഡ് കേസുകളിൽ വർധിക്കുന്നു: ഇന്ന് സ്ഥിരീകരിച്ചത് 2,600 കേസുകൾ

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,600 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 890 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് മൂന്നു പേർക്കാണ് ഇന്ന് യുഎഇ ജീവൻ നഷ്ടപ്പെട്ടത്.

Read Also: മദ്യം ഒഴുക്കിക്കളഞ്ഞതിൽ പരാതിയില്ല, മറ്റൊരു പരാതിയുമായി അസി. കമ്മീഷണറെ സമീപിച്ച് സ്വീഡിഷ് പൗരൻ

7,67,093 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,46,853 പേർ രോഗമുക്തി നേടി. 2,168 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 18,072 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 429,564 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: ലിവിംഗ് ടു ഗെതറും മിശ്ര വിവാഹവും മതരഹിത തലമുറയെ സൃഷ്ടിച്ചെടിക്കാനുള്ള കമ്മ്യൂണിസ്റ്റ്- യുക്തിവാദികളുടെ ബോധപൂര്‍വ ശ്രമം

shortlink

Related Articles

Post Your Comments

Related Articles


Back to top button