KollamKeralaNattuvarthaLatest NewsNews

കൊലപാതകം നടത്തിയവർ പോലീസിനെ കുറ്റം പറയുന്നു:എസ്‌ഡിപിഐ – ബിജെപി നേതാക്കളുടെ കൊലപാതകത്തിൽ പോലീസിനെ ന്യായീകരിച്ച് കോടിയേരി

കൊല്ലം: കേരളാ പോലീസിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആലപ്പുഴയിലെ എസ്‌ഡിപിഐ- ബിജെപി നേതാക്കളുടെ കൊലപാതകങ്ങളിലാണ് പോലീസിനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. കൊലപാതകം നടത്തിയവർ പോലീസിനെ കുറ്റം പറയുകയാണെന്ന് കോടിയേരി പറഞ്ഞു.

‘പോലീസ് എന്ത് പിഴച്ചു? ആർഎസ്എസിൻ്റെ ആഭ്യന്തര ശത്രുക്കൾ മുസ്ലീമുകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ആണ്. അവർ സ്വപ്നം കാണുന്നത് ഇവർ മൂന്നുകൂട്ടരും ഇല്ലാത്ത ഇന്ത്യയാണ്. എല്ലാവരെയും സംരക്ഷിക്കുമെന്ന ബിജെപി വാദം കള്ളത്തരമാണ്.

തകരാത്ത റോഡിൽ പൊതുമരാമത്തിന്റ അറ്റകുറ്റപ്പണി: നടപടി ഉറപ്പെന്ന് സ്ഥലത്തെത്തിയ മന്ത്രി റിയാസ്

ക്രിസ്മസ് ദിവസം ഇന്ത്യയിൽ വ്യാപകമായി ക്രൈസ്തവ ദേവാലയങ്ങൾ അക്രമിക്കപ്പെട്ടു. രാജ്യത്തിൻ്റെ 12 സംസ്ഥാനങ്ങളിലാണ് അക്രമമുണ്ടായത്. ഇത് ആർഎസ്എസ് ആസൂത്രണം ചെയതതാണ്. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാൻ കഴിയാത്ത ബിജെപി രാജ്യം ഭരിക്കുന്നു’. കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button