Latest NewsNewsIndia

ഒമിക്രോണ്‍ വ്യാപനം : കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധി പ്രഖ്യാപിച്ചു

ചണ്ഡീഗഡ് : ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോളേജുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. ഈ മാസം 12 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്കും ഉത്തരവ് ബാധകമാണ്. വിദ്യാഭ്യാസ വകുപ്പ് ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also : പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടാനുള്ള നീക്കം അനുവദിക്കില്ല: കേന്ദ്രത്തിന് മുന്നറിയിപ്പുമായി കർഷക സംഘടനകൾ

‘സംസ്ഥാനത്തെ എല്ലാ കോളേജുകളും സര്‍വകലാശാലകളും ഈ മാസം 12 വരെ അടച്ചിടും. ഈ ദിവസങ്ങളില്‍ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി ക്ലാസ് എടുക്കണം’- വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ സ്വകാര്യ കോളേജുകള്‍ക്കും ഉത്തരവ് ബാധകമാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ രാത്രികാല കര്‍ഫ്യൂ തുടരുകയാണ്. രാത്രി 11 മുതല്‍ രാവിലെ 5 മണിവരെയാണ് കര്‍ഫ്യൂ. ഇതിന് പുറമേ കൊറോണ വ്യാപനം രൂക്ഷമായ അഞ്ച് ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button