Latest NewsNewsIndia

പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടാനുള്ള നീക്കം അനുവദിക്കില്ല: കേന്ദ്രത്തിന് മുന്നറിയിപ്പുമായി കർഷക സംഘടനകൾ

ഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള തീരുമാനത്തിനെതിരെ കേന്ദ്ര സർക്കാരിന് വെല്ലുവിളിയുമായി കർഷക സംഘടനകൾ രംഗത്ത്. പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഹരിയാന ഭീവാണിയിൽ നടന്ന മഹാപഞ്ചായത്തിൽ കർഷകനേതാക്കൾ പ്രഖ്യാപിച്ചു. പതിനെട്ടിൽ നിന്നും ഇരുപത്തിയൊന്നിലേക്ക് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം അംഗീകരിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

ഇത് അവകാശലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് കർഷക സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്നത്. മാതാപിതാക്കളുടെ സമ്മതത്തോടെയേ പെൺകുട്ടികളുടെ വിവാഹ പ്രായം നിശ്ചയിക്കാവൂ എന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഹരിയാന, യുപി സംസ്ഥാനങ്ങളിൽ ശക്തമായ വോട്ട്ബാങ്ക് കൂടിയായ ജാട്ട് സമുദായം നേരത്തെ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button