ThiruvananthapuramLatest NewsKeralaNattuvarthaNews

ഗുണ്ടകളുടെ വിളയാട്ടം: രാവിലെ എഴുന്നേൽക്കുമ്പോൾ പല്ലുതേക്കാൻ തലയില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: തലസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ഗുണ്ടകളുടെ വിളയാട്ടമാണെന്നും രാവിലെ എഴുന്നേൽക്കുമ്പോൾ പല്ലുതേക്കാൻ തലയില്ലാത്ത അവസ്ഥയാണെന്നും പരിഹാസവുമായി കെ. മുരളീധരൻ എംപി. പിണറായിയുടേതും മോദിയുടേതും ഒരേനയമാണെന്നും മുരളീധരൻ പറഞ്ഞു.

പിണറായി എല്ലായിടത്തും വർഗീയത പറഞ്ഞ് തിരിക്കാൻ ശ്രമിക്കുകയാണെന്നും പോലീസിൽ ആർഎസ്എസുകാർ കടന്നുകൂടിയെന്ന് പാർട്ടി സഖാക്കൾ തന്നെ പറയുന്നുവെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ഒടുവിൽ പോലിസിന് തെറ്റുപറ്റിയെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചുവെന്നും മുരളീധരൻ പറഞ്ഞു.

പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടാനുള്ള നീക്കം അനുവദിക്കില്ല: കേന്ദ്രത്തിന് മുന്നറിയിപ്പുമായി കർഷക സംഘടനകൾ

‘ആർക്കുവേണ്ടിയാണ് കെ-റെയിൽ? നാടിന് ഗുണമില്ലാത്ത പദ്ധതി ആവശ്യമുണ്ടോ? ഇക്കാര്യത്തിൽ എന്തുകൊണ്ടാണ് പൊതുചർച്ച നടത്താത്തത്? ഡിപിആർ എന്താണെന്ന് മുഖ്യമന്ത്രിക്ക് മാത്രമേ അറിയുകയുള്ളൂ. കോടിയേരി വെറും പരികർമിയാണ്. കോടിയേരിക്ക് പദ്ധതിയെ കുറിച്ച് ഒന്നുമറിയില്ല. തന്ത്രിയും പരികർമിയും കളിക്കുകയാണ് പിണറായിയും കോടിയേരിയും’. മുരളീധരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button