Latest NewsKeralaIndia

രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയവർ ഉപയോഗിച്ചത് വീട്ടമ്മയുടെ സിം കാർഡ്, മൊബൈൽ കട ഉടമ അറസ്റ്റിൽ

ഇവരുടെ പേരിൽ എടുത്ത സിംകാർഡ് എസ്ഡിപിഐ നേതാവും പുന്നപ്ര വാർഡ് പഞ്ചായത്ത് മെമ്പറുമായ സുല്ഫിക്കറിന് കൈമാറിയതായി കടയുടമ പൊലീസിന് മൊഴി നൽകി.

ആലപ്പുഴ: ബിജെപി നേതാവ് അഡ്വക്കേറ്റ്. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയവർ ഉപയോഗിച്ചിരുന്നത് ആലപ്പുഴയിലെ നിരപരാധിയായ വീട്ടമ്മയുടെ സിംകാർഡ്. ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ വത്സല എന്ന വീട്ടമ്മയുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് ക്രിമിനലുകൾക്ക് പുതിയ സിം കാർഡ് എടുത്തത്. ഇവരുടെ പേരിൽ എടുത്ത സിംകാർഡ് എസ്ഡിപിഐ നേതാവും പുന്നപ്ര വാർഡ് പഞ്ചായത്ത് മെമ്പറുമായ സുല്ഫിക്കറിന് കൈമാറിയതായി കടയുടമ പൊലീസിന് മൊഴി നൽകി.

കടയുടമയെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുന്നപ്ര വി ആൻഡ് ബി എന്ന മൊബൈൽ സ്ഥാപനത്തിന്റെ ഉടമ മുഹമ്മദ് ബാദുഷയെ ആണ് പോലിസ് അറസ്റ്റ് ചെയ്തത്. താൻ സിം കാർഡ് എടുക്കാനായാണ് തന്റെ തിരിച്ചറിയൽ രേഖകൾ മൊബൈൽ കടയിൽ കൊടുത്തതെന്ന് വത്സല പൊലീസിന് മൊഴി നൽകി. എന്നാൽ കഴിഞ്ഞ ദിവസം തന്നെ അന്വേഷിച്ചു പോലിസ് എത്തിയപ്പോഴാണ് താൻ ചതിക്കപ്പെട്ടതായി അറിഞ്ഞതെന്ന് ഇവർ മാധ്യമങ്ങളോട് പറഞ്ഞു.

പഞ്ചായത്ത് മെമ്പർ പറഞ്ഞിട്ടാണ് താൻ സിം കാർഡ് എടുത്തു കൊടുത്തതെന്ന് കടയുടമ പറഞ്ഞതായാണ് വത്സലയും പറയുന്നത്. ഈ സിം കാർഡ് ഉപയോഗിച്ചവർ ആണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നു പുന്നപ്ര പോലിസ് പറയുന്നു.ജനം ടിവിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button