KollamLatest NewsKeralaNattuvarthaNews

ചിന്താ ജെറോം കൊല്ലം ജില്ലാ കമ്മറ്റിയിലേക്ക്, നിലവിലെ കമ്മിറ്റിയില്‍ നിന്നും 12 പേരെ പുറത്താക്കി

കൊല്ലം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെ കൊല്ലം ജില്ലാ കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തു. ഇന്ന് തിരഞ്ഞെടുത്ത പതിനാറ് പുതുമുഖങ്ങളിൽ മുന്‍ മേയര്‍ സബിത ബീഗം, മുന്‍ എംഎല്‍എ അയിഷ പോറ്റി എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇരവിപുരം എം എല്‍ എ എം. നൗഷാദും, എസ് ആര്‍ അരുണും ആണ് മറ്റ് പുതുമുഖങ്ങള്‍. 16 പുതുമുഖങ്ങളില്‍ 4 പേർ വനിതകളാണ് എന്നതാണ് പുതിയ കമ്മറ്റിയുടെ പ്രത്യേകത.

Also Read:‘ബുള്ളി ഭായ്’ ആപ്പ് വഴി മുസ്ലിം സ്ത്രീകളെ അപമാനിക്കുന്നു: ഉടൻ നടപടിയെടുത്ത് ഐ ടി മന്ത്രി

നിലവിലെ ജില്ലാ കമ്മറ്റിയിൽ നിന്ന് 12 പേരെ ഒഴിവാക്കിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.ആര്‍. വസന്തനെ ഉള്‍പ്പെടെയാണ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. അതേസമയം, സംസ്ഥാന സമ്മേളനങ്ങളിൽ ആഭ്യന്തര വകുപ്പിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, പാർട്ടിയിലെ വിഭാഗീയതയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിട്ടുണ്ട്. ചില നേതാക്കള്‍ തുരുത്തുകള്‍ സൃഷ്ടിക്കുന്നു, അത്തരം തുരുത്തുകള്‍ക്ക് കൈകാലുകള്‍ മുളക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button