KannurLatest NewsKeralaNattuvarthaNews

മോദിജിയുടെ സ്വപ്നത്തിലെ ദ്വീപ് ലോക ശ്രദ്ധനേടും, അതിലേക്കുള്ള ചുവടാണ് ഇതൊക്കെ: എപി അബ്ദുള്ളക്കുട്ടി

കണ്ണൂർ: ഇന്ത്യയുടെ ഹൃദയഭൂമിയായ യുപിയും, ഇന്ത്യയുടെ കണ്ണായ ലക്ഷദ്വീപും പഴയ ഭരണാധികാരികൾ അവഗണിക്കുകയായിരുന്നുവെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു രണ്ട് കോളേജുകൾ ഉൽഘാടനം ചെയ്തതും യുപിയിലെ മീററ്റിൽ മേജർധ്യാൻചന്ദിന്റെപേരിൽ സ്പോർട്ട്സ് യൂണിവേഴ്സിറ്റിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചതും ചൂണ്ടിക്കാട്ടിയാണ് അബ്ദുള്ളക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇക്കാര്യം വ്യക്തമാക്കിയത്.

വർഷാവർഷം സ്റ്റഡി സെന്ററിന്റെ പേരിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ദ്വീപ് ജനതയിൽ നിന്നും ആറുകോടി രൂപ വീതം കൊള്ളയടിക്കുകയായിരുന്നു എന്നും ഇപ്പോൾ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി സൗജന്യ നിരക്കിലാണ് സഹായം വാഗ്ദാനം ചെയ്തിട്ടുള്ളതെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാണിച്ചു. ദ്വീപിൽ കേന്ദ്ര സർക്കാർ ആരംഭിച്ച രണ്ടു കോളേജുകൾ ബിജെപി വിരുദ്ധരുടെ വായ അടപ്പിച്ചെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.

എപി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കോൺ​ഗ്രസ് തകർന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇടത് പക്ഷത്തിനു കഴിയില്ല: ബിനോയ് വിശ്വം

ഇന്ന് രാജ്യത്ത് രണ്ട് പ്രധാന വികസന വാർത്തകളാണ് വന്നത് ഒന്ന് ലക്ഷദ്വീപിൽ വെങ്കയ്യനായിഡു ജി ഉൽഘാടനം ചെയ്ത രണ്ട് കോളേജുകൾ മറ്റൊന്ന്
അങ്ങ് യുപിയിൽ മീററ്റിൽ മേജർധ്യാൻചന്ദിന്റെപേരിൽ സ്പോർട്ട്സ് യൂണിവേഴ്സിറ്റി
മോദിജി തുടക്കം കുറിച്ചത് 7100 കോടി ചെലവഴിച്ച് തുടക്കത്തിൽ തന്നെ1000 കായിക വിദ്യാർത്ഥികളെ പ്രവേശിപ്പിക്കും ഇന്ത്യയുടെ ഹൃദയഭൂമിയായ up യും, ഇന്ത്യയുടെ കണ്ണായ ലക്ഷദ്വീപ് ഉം പഴയ ഭരണാധികാരികൾ അവഗണിക്കുകയായിരുന്നു. കാലികറ്റ് യൂണിവേഴ്സിറ്റി ഒരോ വർഷവും 6 കോടി രൂപമായിരുന്നു.

സ്റ്റഡി സെന്ററിന്റെ പേരിൽ ദ്വീപ് ജനതയെ കൊള്ളയടിച്ചത്. ഇന്ന് പോണ്ടിച്ചേരി Usty സൗജന്യ നിരക്കിലാണ് സഹായം വാഗ്ദാനം ചെയ്തിട്ടുള്ളത് കവരത്തിയിലാരംഭിച്ച പാരാ മെഡിക്കൽ കോളേജിന് ശേഷം കടമത്തും , ആൻന്ത്രോത്തും തുടങ്ങിയ ആട്സ് & സയൻസ് കോളേജുകൾ BJP വിരുദ്ധരുടെ വായ അടപ്പിച്ചു. മോദിജിയുടെ സ്വപ്നത്തിലെ ദ്വീപ് ലോക ശ്രദ്ധനേടും. അതിലേക്കുള്ള ചുവടാണ് ഇതൊക്കെ കേന്ദ്ര സർക്കാറിനും, പ്രഫുൽ പട്ടേലിനും അഭിനന്ദനം. ലക്ഷദ്വീപിലെ ഒരോ BJP കാര്യകർത്താവിനും അഭിമാനിക്കാവുന്ന മുഹൂർത്തമാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button