PathanamthittaKeralaNattuvarthaLatest NewsNews

ഇടത്തോട്ട് ‘ഇന്‍ഡിക്കേറ്റര്‍’ ഇട്ട് ഇടതുപക്ഷം വലത്തോട്ട് വണ്ടിയോടിക്കുമ്പോള്‍ അപായസൂചന മുഴക്കുന്നയാളാണ് ബിനോയ് വിശ്വം

പത്തനംതിട്ട: കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിനാകില്ലെന്ന സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് യാക്കോബായ സുറിയാനിസഭ നിരണം ഭദ്രസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത. ഇടത്തോട്ട് ‘ഇന്‍ഡിക്കേറ്റര്‍’ ഇട്ടുകൊണ്ട് ഇടതുപക്ഷം വലത്തോട്ട് വണ്ടിയോടിക്കുമ്പോഴൊക്കെ അപായസൂചന മുഴക്കുന്നയാളാണ് ബിനോയ് വിശ്വമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഇടതുപക്ഷത്തിന് ഇവിടെ ഇനിയും വംശനാശം വന്നിട്ടില്ലെന്ന് ധീരമായ നിലപാടുകള്‍കൊണ്ട് ബിനോയ് വിശ്വം വീണ്ടും തെളിയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നീതിയുടെ പ്രശ്നങ്ങളായാലും പരിസ്ഥിതി പ്രശ്നങ്ങളായാലും മുതലാളിത്ത വികസനത്തിന്റെ കാര്യത്തിലായാലും ഇരകളുടെ പക്ഷത്തുനിന്ന് ഇടതുപക്ഷ നിലപാടുകള്‍ മുറുകെപ്പിടിക്കുന്ന ബിനോയ് വിശ്വം ആദര്‍ശത്തില്‍ ഒരിക്കലും വെള്ളം ചേര്‍ക്കാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്തയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സമസ്ത സമ്മേളനത്തിലെ കമ്യൂണിസ്റ്റ്​ വിരുദ്ധ പ്രമേയം: തന്‍റെ അറിവോടെയല്ലെന്ന് ജിഫ്​രി മുത്തുക്കോയ തങ്ങൾ

ഇടതുപക്ഷത്തിന് ഇവിടെ ഇനിയും വംശനാശം വന്നിട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ധീരമായ നിലപാടുകൾ കൊണ്ട് സഖാവ് ബിനോയ് വിശ്വം. ഇടത്തോട്ട് ” ഇൻഡിക്കേറ്റർ” ഇട്ടുകൊണ്ട് ഇടതുപക്ഷം വലത്തോട്ട് വണ്ടിയോടിക്കുമ്പോൾ ഒക്കെ അപായസൂചന മുഴക്കുന്നുണ്ട് ഈ സഖാവ്. നീതിയുടെ പ്രശ്നങ്ങൾ ആയാലും, പരിസ്ഥിതി പ്രശ്നങ്ങൾ ആയാലും, മുതലാളിത്ത വികസന ത്തിന്റെ കാര്യത്തിലായാലും ഇരകളുടെ പക്ഷത്ത് നിന്ന് ഇടതുപക്ഷ നിലപാടുകൾ മുറുകെ പിടിക്കുന്ന ബിനോയ് വിശ്വം ആദർശത്തിൽ ഒരിക്കലും വെള്ളം ചേർക്കാൻ അനുവദിക്കുന്നില്ല.

ഫാഷിസം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ മതനിരപേക്ഷ കക്ഷികൾ ഒരുമിച്ച് നിൽക്കേണ്ട കാലത്ത് ഇടതുപക്ഷം കോൺഗ്രസിന്റെ തകർച്ച ആഗ്രഹിക്കുന്നത് ഫാസിസം വളരാനേ സഹായിക്കു എന്ന് വിളിച്ചു പറയുവാനുള്ള ആർജ്ജവം മതനിരപേക്ഷതയോടുള്ള സഖാവ് ബിനോയ് വിശ്വത്തിന്റെ ആഴമേറിയ പ്രതിബദ്ധതയാണ് വെളിവാക്കുന്നത്. അദ്ദേഹത്തോടുള്ള ആദരവ് കൂടുകയാണ്… ഉറച്ച നിലപാടുകളോടെ മുന്നേറുക സഖാവേ…

shortlink

Related Articles

Post Your Comments

Related Articles


Back to top button