KeralaLatest NewsNews

വിഡി സതീശൻ നിർഗുണ പ്രതിപക്ഷ നേതാവ്: കെ സുരേന്ദ്രൻ

കൊച്ചി: പിണറായിയെ നിഴൽ പോലെ പിന്തുടരുന്ന നിർഗുണനായ പ്രതിപക്ഷ നേതാവാണ് വിഡി സതീശനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിഡി സതീശന്റെ സ്ഥാനം അജഗള സ്തനം പോലെ ആർക്കും ഉപകാരമില്ലാത്തതാണെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

Read Also: കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ഞായറാഴ്ച്ച സ്ഥിരീകരിച്ചത് ആയിരത്തിൽ അധികം കേസുകൾ

‘പ്രതിപക്ഷ നേതാവ് എന്ന പദവിയല്ല പിണറായി ക്യാബിനറ്റിലെ മന്ത്രി പണിയാണ് അദ്ദേഹത്തിന് ചേരുക. സുരേന്ദ്രൻ പറഞ്ഞത് ഏറ്റെടുക്കാനുള്ളതല്ല പ്രതിപക്ഷമെന്ന് സതീശൻ പറയുന്നത് രമേശ് ചെന്നിത്തലയെ ഉന്നം വെച്ചാണ്. കേരളത്തിലെ സർവ്വകലാശാലകളെ മുഴുവൻ കൈപിടിയിലാക്കി അഴിമതി നടത്തുന്ന മുഖ്യമന്ത്രിയെ വിമർശിക്കാതെ ഗവർണറെ വിമർശിക്കുന്നതിൽ നിന്നു തന്നെ അദ്ദേഹത്തിന് ഒരു ഗുണവുമില്ലെന്ന് മനസിലാകും. പ്രതിപക്ഷത്തിന്റെ ധർമ്മം പോലും അറിയാത്ത പ്രതിപക്ഷ നേതാവാണ് സതീശനെന്നും’ സുരേന്ദ്രൻ പറഞ്ഞു.

Read Also: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അതീവ സുരക്ഷ : 120 ബിഎസ്എഫ്  ബറ്റാലിയനുകളെ വിന്യസിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button