Latest NewsNewsInternationalGulfOman

ടൂറിസം നികുതി തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ച് ഒമാൻ

മസ്‌കത്ത്: ടൂറിസം നികുതി ഏർപ്പെടുത്താൻ തീരുമാനിച്ച് ഒമാൻ. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്നാണ് ഒമാനിൽ ടൂറിസം നികുതി പിൻവലിച്ചത്. രാജ്യത്തെ ടൂറിസം മേഖലയിലെ നാല് ശതമാനം നികുതി ജനുവരി 1 2022 മുതൽ തിരികെ ഏർപ്പെടുത്തിയതായി മന്ത്രാലയം വ്യക്തമാക്കി.

Read Also: കെ റെയിലിനു വേണ്ടി നടത്തുന്ന പരിസ്ഥിതി ആഘാത പഠനം ശരിയല്ല, സില്‍വര്‍ലൈന്‍ പദ്ധതി പരാജയമാകുമെന്ന് ഉറപ്പ് : ഇ. ശ്രീധരന്‍

കോവിഡിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറുന്നതിന് ഇത്തരം മേഖലകൾക്ക് സഹായം നൽകുന്നതിനായിട്ടാണ് 2021 ഡിസംബർ അവസാനം വരെ ടൂറിസം മേഖലയിലെ നികുതി താത്കാലികമായി ഒഴിവാക്കിയിരുന്നത്. 2022 ജനുവരി 1 മുതൽ രാജ്യത്തെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 4% നികുതി ബാധകമാകുമെന്ന് മന്ത്രാലയം അറിയിച്ചു.

Read Also: പൊലീസിന്റെ ക്രൂരതയ്ക്ക് മാപ്പ് പറയാൻ മാത്രം ഒരു മന്ത്രിയെ നിയമിക്കേണ്ട അവസ്ഥ: രൂക്ഷ വിമർശനവുമായി കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button