Latest NewsUAENewsInternationalGulf

പ്രതികൂല കാലാവസ്ഥ: ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്

ദുബായ്: വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ദുബായ് പോലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയത്. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും പോലീസ്‌ നിർദ്ദേശിച്ചു.

Read Also: പിണറായിയിലൂടെ പാതകടത്തിവിട്ട് പിണറായി വിജയന്റെ വീട് പൊളിച്ച് കളഞ്ഞ് കെ റെയിൽ ഇട്ട് മാതൃക കാണിക്കണം: ജോൺ ഡിറ്റോ

അസ്ഥിരമായ കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു. വാഹനമോടിക്കുന്നവരോട് അവരുടെ വാഹനങ്ങൾ നല്ല നിലയിലാണെന്ന് ഉറപ്പുവരുത്തണമെന്നും യാത്രയ്ക്ക് മുമ്പ് ടയറുകൾ, ബ്രേക്കുകൾ, വിൻഡ്ഷീൽഡ് വൈപ്പറുകൾ, ലൈറ്റുകൾ എന്നിവ പരിശോധിക്കണമെന്നും ദുബായ് ട്രാഫിക് പോലീസ് ആക്ടിംഗ് ഡയറക്ടർ കേണൽ ജുമാ ബിൻ സുവൈദാൻ ആവശ്യപ്പെട്ടു.

വാഹനങ്ങൾക്കിടയിൽ മതിയായ, സുരക്ഷിതമായ അകലം പാലിക്കണം. സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കണം. വാഹനമോടിക്കുമ്പോൾ ചിത്രങ്ങൾ എടുക്കുകയോ ഹാൻഡ്ഹെൽഡ് ഫോണുകൾ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം ഡ്രൈവർമാരോട് ദുബായ് പോലീസ് നിർദ്ദേശിച്ചു.

Read Also: സർക്കാരിനെ വിശ്വസിച്ച രാജന്റെ മക്കൾക്ക് ഇപ്പോഴും വീടില്ല, ബോബിയുടെ സഹായം നിരസിച്ചതിന് ക്ഷമ ചോദിച്ച് രാജന്റെ മകൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button