Latest NewsUAENewsInternationalGulf

യുഎഇയിലെ ചരക്കുകപ്പൽ തട്ടിയെടുത്ത് ഹൂതി വിമതർ

അബുദാബി: യുഎഇയുടെ ചരക്കുകപ്പൽ തട്ടിയെടുത്ത് ഹൂതി വിമതർ. യമന്റെ പടിഞ്ഞാറൻ തീരമായ അൽ ഹുദൈദായ്ക്ക് സമീപം ഇന്നലെ രാത്രി 11.57 നായിരുന്നു സംഭവം. യുഎഇയുടെ പതാകയുള്ള ചരക്കുകപ്പലാണ് തട്ടിയെടുത്തത്. സൗദി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാൽഖിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: സ്ത്രീകൾക്കായുള്ള പൊതുകുളിമുറികൾക്ക് പൂട്ടിട്ട് താലിബാൻ: തീരുമാനം അഫ്ഗാനിലെ മതപണ്ഡിതരും ഉദ്യോഗസ്ഥരും സംയുക്തമായി

യമനിലെ സൊകോത്ര ദ്വീപിൽ നിന്നു സൗദിയിലെ ജസാൻ തുറമുഖത്തേക്ക് ആശുപത്രി ഉപകരണങ്ങളുമായി എത്തിയതാണ് കപ്പൽ. സൊകോത്രയിലെ സൗദി ഫീൽഡ് ആശുപത്രിയിൽ ഉപയോഗിച്ച ആംബുലൻസ്, വാർത്താവിനിമയ ഉപകരണങ്ങൾ, സാങ്കേതിക, സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവ കപ്പലിലുണ്ടായിരുന്നു. സമുദ്രസഞ്ചാരത്തിനും രാജ്യാന്തര വ്യാപാരത്തിനുമെതിരായ ഭീകരപ്രവർത്തനമാണ് ഹൂതി വിമതരുടെ കടൽക്കൊള്ളയാണിതെന്നാണ് സഖ്യസേനയുടെ ആരോപണം.

Read Also: ആദിവാസി ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിന്റെ മുഖച്ഛായ മാറ്റി ഹൈടെക് ആക്കിയത് ഈ 3 അധ്യാപകര്‍: സർക്കാരിനെ പോലും ഞെട്ടിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button