KozhikodeKeralaNattuvarthaLatest NewsNews

കാറിൽ മയക്കുമരുന്ന് കടത്തൽ : ര​ണ്ടു യു​വാ​ക്ക​ൾ അറസ്റ്റിൽ

പ​യ്യോ​ളി​യി​ലെ ബേ​ക്ക​റി വ്യാ​പാ​രി ആ​ശാ​രി​വ​ള​പ്പി​ൽ സ​മീ​ർ മു​ഹ​മ്മ​ദ് (39), ചേ​ള​ന്നൂ​ർ എ​ട​ക്ക​ര കാ​രാ​ട്ട് മീ​ത്ത​ൽ രാ​ഘ​വ​ന്‍റെ മ​ക​ൻ ഷാ​ഗേ​ഷ് (29) എ​ന്നി​വ​രെ​യാ​ണ്​ ഉ​ത്ത​ര​മേ​ഖ​ല എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്ത​ത്

പ​യ്യോ​ളി: എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്ന് കാറിൽ ക​ട​ത്തി​യ കേസിൽ പ​യ്യോ​ളി സ്വ​ദേ​ശി​യ​ട​ക്കം ര​ണ്ടു യു​വാ​ക്ക​ൾ അറസ്റ്റിൽ. പ​യ്യോ​ളി​യി​ലെ ബേ​ക്ക​റി വ്യാ​പാ​രി ആ​ശാ​രി​വ​ള​പ്പി​ൽ സ​മീ​ർ മു​ഹ​മ്മ​ദ് (39), ചേ​ള​ന്നൂ​ർ എ​ട​ക്ക​ര കാ​രാ​ട്ട് മീ​ത്ത​ൽ രാ​ഘ​വ​ന്‍റെ മ​ക​ൻ ഷാ​ഗേ​ഷ് (29) എ​ന്നി​വ​രെ​യാ​ണ്​ ഉ​ത്ത​ര​മേ​ഖ​ല എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കശ്മീരിൽ സൈന്യം വധിച്ചത് പൊലീസുകാരെ കൊലപ്പെടുത്തിയ പാക് ഭീകരനെ: 4 വർഷമായി പിടികിട്ടാപ്പുള്ളി

820 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ ഇ​വ​രി​ൽ ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. മ​യ​ക്കു​മ​രു​ന്ന് വി​പ​ണി​യി​ൽ ഏ​ക​ദേ​ശം ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന ഉ​ൽ​പ​ന്ന​മാ​ണി​ത്.

കോ​ഴി​ക്കോ​ട് അ​ര​യി​ട​ത്തു​പാ​ലം ബൈ​പാ​സി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്ത​വെ കോ​ഴി​ക്കോ​ട് എ​ക്സൈ​സ് സി.​ഐ സി. ​ശ​ര​ത് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ബം​ഗ​ളൂ​രു​വി​ൽ​ നി​ന്നാ​ണ് ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച​ത്. കോ​ഴി​ക്കോ​ട് ജെ.​എ​ഫ്.​എം കോ​ട​തി പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button