KeralaNattuvarthaLatest NewsNewsIndia

തുടരെയുള്ള തീപിടുത്തം, പ്രശ്നം ഗുരുതരം: മേയറുടെ മൂക്കിൻ തുമ്പത്ത് ലൈസന്‍സില്ലാതെ നിരവധി സ്ഥാപനങ്ങള്‍, നടപടിയില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് തുടരെ തുടരേയുണ്ടാകുന്ന തീപിടുത്തങ്ങൾ വലിയ ആശങ്കകളാണ് സമീപവാസികൾക്ക് സൃഷ്ടിക്കുന്നത്. ഇതിനു പ്രധാന കാരണമായി കണക്കാക്കുന്നത് ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളുടെ പ്രവർത്തനമാണ്. ഇത് ശ്രദ്ധയിൽ പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത കോർപ്പറേഷനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

Also Read:വിഷാദരോഗത്തെ അകറ്റാൻ ഏലയ്ക്ക

കെ​ട്ടി​ട​ങ്ങ​ളു​ടെ സു​ര​ക്ഷാ​പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന മേ​യ​റു​ടെ വലിയ പ്ര​ഖ്യാ​പനമാണ് ഇതിലൂടെ പാഴായിരിക്കുന്നത്. 2021 മേ​യ് 31ന് ​ലൈ​സ​ന്‍​സി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ചാ​ല​യി​ലെ ക​ളി​പ്പാ​ട്ട​ക്ക​ട​യി​ല്‍ തീ​പി​ടി​ച്ച​പ്പോ​ഴാ​യി​രു​ന്നു ന​ഗ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ​പ​രി​ശോ​ധ​ന അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ അ​റി​യി​ച്ച​ത്. എന്നാൽ പിന്നീടിതുവരെ ഇക്കാര്യത്തിൽ നടപടികൾ ഉണ്ടായിട്ടില്ല.

അതേസമയം, തിരുവനന്തപുരത്തിന്റെ ഹൃദയഭാഗമായ കരമനയിൽ ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി യാ​തൊ​രു സു​ര​ക്ഷ മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ​യാ​ണ് ആ​ക്രി ഗോ​ഡൗ​ണ്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്നി​രു​ന്ന​ത്. തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ഴാ​ണ് ഗോ​ഡൗ​ണി​ന് ലൈ​സ​ന്‍​സി​ല്ലെ​ന്ന വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. ഇനിയും അനവധി സ്ഥാപനങ്ങൾ തലസ്ഥാനത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ഇതിനെതിരെ കൃത്യമായ നടപടി എടുത്തില്ലെങ്കിൽ വരാനിരിക്കുന്നത് വലിയ ദുരന്തങ്ങളായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button