MalappuramKeralaLatest News

കടന്നല്‍കൂട്ടം ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ച്‌ നിന്നവരെ കുത്തി: പള്ളിയിലുള്ളവർക്കും കുത്തേറ്റു,1 മരണം, 5 പേർക്ക് ഗുരുതരം

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ഖബറിടത്തില്‍ പ്രാര്‍ത്ഥനയ്ക്കിടെ കടന്നല്‍ കുത്തേറ്റ് 45കാരന് ദാരുണാന്ത്യം. കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കടപ്പുഴ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് സംഭവം നടന്നത്.

കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫയാണ് മരിച്ചത്. 15-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ശക്തമായ കാറ്റില്‍ കടന്നല്‍ കൂട്ടം ഇളകി വന്ന് പ്രാര്‍ത്ഥിച്ച്‌ നിന്നവരെ കുത്തി. ഇവര്‍ പ്രാണരക്ഷാര്‍ത്ഥം പള്ളിയിലേക്ക് ഓടിക്കയറി.

പള്ളിക്കകത്ത് പ്രാര്‍ത്ഥിച്ച്‌ നിന്നവര്‍ക്കും ഇതോടെ കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button