PalakkadKeralaNattuvarthaLatest NewsNews

​വർ​ക്ക് ഷോ​പ് കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന മൂ​ന്നം​ഗ സം​ഘം അറസ്റ്റിൽ

മു​ണ്ടൂ​ർ ഒ​ടു​വ​ങ്ങാ​ട് നൊ​ച്ചി​പ്പു​ള്ളി പ്ര​തീ​ഷ് (34), മു​ണ്ടൂ​ർ പൊ​രി​യാ​നി കാ​ർ​ത്തി​ക് (32), പെ​രു​വെ​മ്പ് ത​ണ്ണി​ശ്ശേ​രി അ​രു​ൺ (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

ഹേ​മാം​ബി​ക ന​ഗ​ർ: വ​ർ​ക്ക്ഷോ​പ് കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന മൂ​ന്നം​ഗ സം​ഘം പൊലീസ് പിടിയിൽ. ഹേ​മാം​ബി​ക ന​ഗ​ർ പൊ​ലീ​സ് ആണ് പ്രതികളെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പി​ടി​കൂ​ടിയത്. മു​ണ്ടൂ​ർ ഒ​ടു​വ​ങ്ങാ​ട് നൊ​ച്ചി​പ്പു​ള്ളി പ്ര​തീ​ഷ് (34), മു​ണ്ടൂ​ർ പൊ​രി​യാ​നി കാ​ർ​ത്തി​ക് (32), പെ​രു​വെ​മ്പ് ത​ണ്ണി​ശ്ശേ​രി അ​രു​ൺ (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

റെ​യി​ൽ​വേ കോ​ള​നി, മു​ട്ടി​ക്കു​ള​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളിലാണ് മോഷണം നടന്നത്. വ​ർ​ക്ക്ഷോ​പ് കു​ത്തി​ത്തു​റ​ന്ന് 200 കി​ലോ ഇ​രു​മ്പ് ക​മ്പി​ക​ളും ഇ​രു​മ്പ് ക​ട്ട​ക​ളും മോ​ഷ​ണം പോ​യ​താ​യി ഹേ​മാം​ബി​ക പൊ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പിടിയി​ലാ​യ​ത്.

Read Also : ഓരോ കേരളീയനും സഖാവ് യു.കെയുടെ ധീരതയോടു കടപ്പെട്ടിരിക്കുന്നു, വർഗീയഭ്രാന്തന്മാർ അദ്ദേഹത്തെ കൊലപ്പെടുത്തി: പിണറായി വിജയൻ

പാ​ല​ക്കാ​ട് ഡി​വൈ.​എ​സ്.​പി സി. ​ഹ​രി​ദാ​സ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഹേ​മാം​ബി​ക ന​ഗ​ർ എ​സ്.​ഐ വി. ​ഹേ​മ​ല​ത, കെ. ​ശി​വ​ച​ന്ദ്ര​ൻ, സി.​പി.​ഒ സി.​എ​ൻ. ബി​ജു, എ​സ്.​സി.​പി.​ഒ എ. ​ന​വോ​ജ്, സി.​പി.​ഒ രാ​ഹു​ൽ, എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button