ThrissurKeralaNattuvarthaLatest NewsNews

ഉത്സവപ്പറമ്പില്‍ കൊലപാതക ശ്രമം : 11 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

കയ്പമംഗലം കൊക്കുവായില്‍ സുനിലി (50)നെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷീന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം മലപ്പുറം മഞ്ചേരിയില്‍ നിന്ന് പിടികൂടിയത്

കൊടുങ്ങല്ലൂര്‍ : ഉത്സവപ്പറമ്പില്‍ ഒരാളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി പൊലീസ് പിടിയിലായി. കയ്പമംഗലം കൊക്കുവായില്‍ സുനിലി (50)നെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷീന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം മലപ്പുറം മഞ്ചേരിയില്‍ നിന്ന് പിടികൂടിയത്. 2011-ല്‍ കയ്പമംഗലം തായ് നഗറിലാണ് കേസിനാസ്പദമായ സംഭവം.

കേസിനെ തുടര്‍ന്ന് സുനില്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച്‌ ഇതര ജില്ലകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ 11 വര്‍ഷമായി നാട്ടില്‍ ആരുമായും ബന്ധപ്പെടാതെയാണ് ഇയാള്‍ ജീവിച്ചുവന്നിരുന്നത്.

Read Also : അഭിമാന പദ്ധതിയെന്ന പേരില്‍ പിണറായി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന കെ.റെയില്‍ വന്‍ ദുരന്തം : മെട്രോമാന്‍ ഇ.ശീധരന്‍

മതിലകം ഇന്‍സ്പെക്ടര്‍ ഷൈജു, എസ്.ഐ. പി.സി. സുനില്‍, എ.എസ്.ഐ. സി.ആര്‍. പ്രദീപ്, പൊലീസ് ഓഫീസര്‍മാരായ ഷൈന്‍, സൂരജ് വി. ദേവ്, ലിജു ഇയ്യാനി, മിഥുന്‍കൃഷ്ണ, അരുണ്‍നാഥ്, നിഷാന്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button