KeralaLatest NewsNews

സ്വാതന്ത്ര്യ സമരസേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പന്‍ പിള്ള അന്തരിച്ചു

തിരുവനന്തപുരം : സ്വാതന്ത്ര്യ സമരസേനാനിയും ബിജെപി നേതാവുമായ കെ.അയ്യപ്പൻ പിള്ള (107 ) അന്തരിച്ചു.രാവിലെ 6.30 ഓടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സംബന്ധമായ രോഗങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം.

Read Also  :  41,000 അടി ഉയരത്തില്‍ കടലിനു മീതെ വെച്ച് തീപിടിച്ചു: മരണമുറപ്പിച്ചവർക്ക് രക്ഷയായത് ആ 7 മിനിറ്റിലെ അത്ഭുതം
.

ബിജെപി അച്ചടക്കസമിതി അധ്യക്ഷനായിരുന്ന അദ്ദേഹം രാജ്യത്തെ ഏറ്റവും മുതിർന്ന അഭിഭാഷകനായിരുന്നു. രാജ്യത്തെ ബാർ അസോസിയേഷനുകളിലെ ഏറ്റവും മുതിർന്ന അംഗവുമായിരുന്നു. ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്ന അദ്ദേഹം ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് ജനസേവനത്തിന് ഇറങ്ങിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button