Latest NewsUAENewsInternationalGulf

ഓൺലൈൻ പഠനത്തിന് അനുമതി നൽകി ഷാർജ

ഷാർജ: ഓൺലൈൻ പഠനത്തിന് അനുമതി നൽകി ഷാർജ. വിദ്യാർഥികളുടെ പിസിആർ പരിശോധനാഫലം വൈകുന്നതിനാൽ ഷാർജയിലെ ചില സ്‌കൂളുകൾ പഠനം ഓൺലൈനിലേക്കു മാറ്റിയിട്ടുണ്ട്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ആവശ്യമുള്ളവർക്കു ഈ മാസം ഇ-ലേണിങിലേക്ക് മാറാൻ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി അനുമതി നൽകിയത്.

Read Also: ഇതുവരെ ഞങ്ങൾ അവഗണിച്ചു, എന്നാലിപ്പോൾ നിങ്ങളുടെ വെല്ലുവിളി ഞങ്ങൾ സ്വീകരിക്കുന്നു- പോപ്പുലർ ഫ്രണ്ടിനോട് വത്സൻ തില്ലങ്കേരി

അതേസമയം ഇന്ന് 2,708 പുതിയ കേസുകളാണ് യുഎഇയിൽ സ്ഥിരീകരിച്ചത്. 743 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

7,74,897 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,49,254 പേർ രോഗമുക്തി നേടി. 2,170 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 23,473 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 469,028 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവാസിയെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് അബുദാബി പോലീസ്

shortlink

Related Articles

Post Your Comments


Back to top button