KozhikodeKannurKeralaNattuvarthaLatest NewsNewsCrime

മാവേലിഎക്‌സ്പ്രസില്‍ പൊലീസിന്റെ മര്‍ദ്ദനമേറ്റ ‘പൊന്നന്‍ ഷമീര്‍’ പിടിയില്‍:ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാള്‍ക്കായി അന്വേഷണം

ഇയാളെ കണ്ണൂരിലേക്ക് കൊണ്ടു പോയതായി റെയില്‍വെ പൊലീസ് അറിയിച്ചു

കോഴിക്കോട്: മാവേലി എക്‌സ്പ്രസില്‍ സ്ലീപ്പര്‍ കംമ്പാര്‍ട്ട്‌മെന്റില്‍ പരിശോധനയ്ക്കിടെ പൊലീസിന്റെ മര്‍ദ്ദനമേറ്റയാള്‍ പിടിയില്‍. ക്രിമിനല്‍ കേസുകളിലടക്കം പ്രതിയായ കൂത്തുപറമ്പ് നീര്‍വേലി സ്വദേശി പൊന്നന്‍ ഷമീര്‍ ആണ് പൊലീസിന്റെ പിടിയിലായത്. ഷമീറിനെ ഇന്ന് രാവിലെ കോഴിക്കോട് ലിങ്ക് റോഡില്‍ വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കണ്ണൂരിലേക്ക് കൊണ്ടു പോയതായി റെയില്‍വെ പൊലീസ് അറിയിച്ചു.

Read Also : ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു

ഇരിക്കൂറില്‍ താമസക്കാരനായിരുന്ന പൊന്നന്‍ ഷമീര്‍ മാലപിടിച്ചു പറിക്കല്‍, ഭണ്ഡാര മോഷണം അടക്കം മൂന്ന് കേസിലെ പ്രതിയാണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്ത യാത്രക്കാരനെ പൊലീസ് മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. വസ്തുത മറച്ചുവെച്ച് പൊലീസിനെ മാത്രം കുറ്റപ്പെടുത്തുന്ന തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയ ആളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.

സ്ത്രീ യാത്രക്കാരോട് പൊന്നന്‍ ഷമീര്‍ അപമര്യാദയായി പെരുമാറുന്ന സമയത്ത് നോക്കിനിന്ന രണ്ടുപേരാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി മാവേലി എക്സ്പ്രസിലായിരുന്നു സംഭവം. പൊലീസ് യാത്രക്കാരനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തി സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്. സ്ലീപ്പര്‍ കംമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുന്നതിന് കൃത്യമായ ടിക്കറ്റില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു മര്‍ദ്ദനമെന്നായിരുന്നു പ്രചരണം. എന്നാല്‍ പ്രതി മദ്യലഹരിയില്‍ സ്ത്രീ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയതോടെയാണ് പൊലീസ് ഇടപെട്ടതെന്നാണ് വിവരം. രണ്ട് ദിവസമായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button