Latest NewsNewsInternational

ശത്രുരാജ്യങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ ചാവേറുകളെ സേനയിലേക്ക് ക്ഷണിച്ച് താലിബാന്‍ : സ്ത്രീകള്‍ക്ക് മുന്‍ഗണന

കാബൂള്‍ : അഫ്ഗാനില്‍ നിന്നും ഇപ്പോള്‍ ആശങ്കയുളവാക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ശത്രുരാജ്യങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ ചാവേറുകളെ സേനയിലേക്ക് ക്ഷണിച്ച താലിബാന്റെ തീരുമാനമാണ് ചര്‍ച്ചയായിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ ഫോഴ്സിന്റെ ഭാഗമാകാനാണ് താലിബാന്‍ ചാവേറുകളെ പരിശീലിപ്പിക്കുന്നതെന്നാണ് വിവരം. ഇവരെ പ്രത്യേക ഓപ്പറേഷനുകള്‍ക്കായി ഉപയോഗിക്കുമെന്ന് അഫ്ഗാന്‍ മന്ത്രി സബിയുള്ള മുജാഹിദ് അറിയിച്ചു.

Read Also : കോഴിക്കോട് ബീച്ചിൽ ബിന്ദു അമ്മിണിക്ക് യുവാവിന്റെ മർദ്ദനം

അഫ്ഗാനില്‍ വിവിധ ഇടങ്ങളില്‍ സ്പെഷ്യല്‍ ഓപ്പറേഷനുകള്‍ നടത്താനാണ് ചാവേറുകളെ പരിശീലിപ്പിക്കുക. പൂര്‍ണ സജ്ജമായ ഒരു ലക്ഷം സൈനികരോട് കൂടിയ സേന രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സ്ത്രീകള്‍ക്കും സൈന്യത്തില്‍ അവസരം നല്‍കുമെന്ന് മുജാഹിദ് പറയുന്നു.

അതേസമയം തജികിസ്താന്‍ അതിര്‍ത്തിയില്‍ താലിബാന്‍ ചാവേറുകളെ വിന്യസിച്ചു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. യുദ്ധത്തില്‍ തകര്‍ന്നതോടെ 3,50,000 സൈനികരെയാണ് അഫ്ഗാന് നഷ്ടമായത്. എന്നാല്‍ ഇത് പരിഹരിക്കാനാണ് താലിബാന്റെ നീക്കം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button