KeralaLatest NewsNews

‘പിടിവാശി കാണിച്ചാൽ അതിനു വഴങ്ങില്ല’: ‘പൗരപ്രമുഖർക്കു’ മുന്നിൽ വാ തോരാതെ പ്രസംഗിച്ച് പിണറായി

സദസ്യരിൽ ചെറുതല്ലാത്ത വിഭാഗം പല വേഷങ്ങളിലെത്തിയ മഫ്തി പൊലീസായിരുന്നു. വേദിയിലേക്കുള്ള വഴിയടച്ച് കാക്കിക്കാരും നിലയുറപ്പിച്ചു.

കൊച്ചി: സിൽവർ ലൈൻ റെയിൽവേയെക്കുറിച്ചു ‘പൗരപ്രമുഖർക്കു’ മുന്നിൽ പദ്ധതി വിശദീകരണം തിരുവായ്ക്ക് എതിർവാ വരില്ലെന്ന് ഉറപ്പാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സദസ്സിന്റെ മുൻനിരയിൽ മൂന്നു വരികളിലായി പാർട്ടിക്കൂറുള്ള നേതാക്കളും മന്ത്രിമാരും സാംസ്ക്കാരിക നായകരും വ്യവസായികളും മറ്റും അടങ്ങിയ വിഭാഗം. അതിനു പിന്നിൽ പലനിരകളിലായി ഉദ്യോഗസ്ഥർ. ചാനൽ ക്യാമറകളുടെ നീണ്ട നിരയ്ക്കും പിന്നിൽ ക്ഷണിക്കപ്പെട്ടവരുടെ നിരവധി നിരകൾ.

മുഖ്യമന്ത്രിയും കെ–റെയിൽ മേധാവിയും പ്രസംഗിക്കുമ്പോൾ എല്ലാവരും പൂർണ നിശബ്ദം. ഒച്ച പൊങ്ങിയാൽ പ്രശ്നമാകുമോ എന്നു കരുതിയ പോലെ. സദസ്യരിൽ ചെറുതല്ലാത്ത വിഭാഗം പല വേഷങ്ങളിലെത്തിയ മഫ്തി പൊലീസായിരുന്നു. വേദിയിലേക്കുള്ള വഴിയടച്ച് കാക്കിക്കാരും നിലയുറപ്പിച്ചു. പുറത്ത് പ്രതിഷേധവും ലാത്തിയടിയും കരിങ്കൊടിയും ഉണ്ടായതുകൊണ്ടാവാം കടുത്ത ജാഗ്രതയിലായിരുന്നു യോഗം നടന്ന ടിഡിഎം ഹാൾ.

‘പൊതുവിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെ നേട്ടങ്ങൾ വിവരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. മുൻ കാലങ്ങളിൽ ദേശീയ പാതയ്ക്കും പവർഗ്രിഡ് വൈദ്യുതിലൈനിനും ഗെയ്ൽ പൈപ്പ് ലൈനിനും സ്ഥലമെടുക്കാൻ ശ്രമിച്ചപ്പോൾ വലിയ എതിർപ്പ് വന്നു. ആരാ എതിർത്തതെന്നോ അന്നു പ്രതിപക്ഷത്ത് ആരായിരുന്നു എന്നോ പറഞ്ഞില്ല. പക്ഷേ തങ്ങൾ അധികാരത്തിൽ വന്നപ്പോൾ എല്ലാവരും സഹകരിച്ചു. സ്ഥലം ഏറ്റെടുത്തെന്നു മാത്രമല്ല ‘ഞങ്ങളുടെ സ്ഥലം ഏറ്റെടുക്കൂ’ എന്ന ആവശ്യവുമായി ഭൂവുടമകൾ വരികയാണ്’- പിണറായി പറഞ്ഞു.

Read Also: അമ്മമാർക്കായി വർക്ക് ഫ്രം ഹോം ഓപ്ഷൻ പ്രഖ്യാപിച്ച് ഷാർജ

ഒരു മണിക്കൂറെടുത്ത പ്രസംഗത്തിന്റെ 35–ാം മിനിറ്റിലാണ് റെയിൽ പദ്ധതിയെക്കുറിച്ചു പറഞ്ഞു തുടങ്ങിയത്. സ്ഥലം ഉടമകൾക്ക് ‘ചില്ലറ’ ബുദ്ധിമുട്ടുകൾ ഉണ്ടാവും. എന്നുവച്ചു ‘പിടിവാശി’ കാണിച്ചാൽ അതിനു വഴങ്ങില്ല. എതിർപ്പിനു വഴങ്ങിക്കൊടുക്കലല്ല സർക്കാരിന്റെ ധർമ്മം എന്നു പിണറായി പ്രഖ്യാപിച്ചു.

തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി വന്നിട്ടു പൊലീസ് കയറ്റിവിടുന്നില്ല എന്നു പതിയെ പറഞ്ഞിട്ടു സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ പുറത്തേക്കു പോയി. തിരികെ വന്നത് സാനുമാഷിനെയും കൈപിടിച്ചു നടത്തിക്കൊണ്ടാണ്. മാഷിനു മുനിരയിലിരിക്കാൻ വൈപ്പിനിലെ എംഎൽഎ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എഴുന്നേറ്റു സീറ്റു കൊടുത്തു. എസ്.എൻ.സ്വാമിക്കും പിറകിൽ സീറ്റ് ഉറപ്പാക്കിയിരുന്നു.

ചോദ്യോത്തരവേളയിലെ ചോദ്യങ്ങളിൽ പ്രശംസയും വിനയവും നിറഞ്ഞു. ചോദ്യകർത്താവ് ആദ്യം പദ്ധതിയെ അഭിനന്ദിക്കും, പിന്നെയാണു ചോദ്യം. കെ റെയിൽ സിഇഒ ചോദ്യങ്ങൾക്കു കൃത്യമായി മറുപടി പറഞ്ഞത് പലപ്പോഴും ലഘുലേഖയിൽ നിന്നു വായിച്ചുകൊണ്ടാണ്. എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടികൾ മുൻകൂട്ടി തന്നെ ലഘുലേഖയിൽ ഉൾപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button