
കോട്ടയം: ഏറ്റുമാനൂർ വള്ളിക്കാട് കുരിശുമല ഭാഗത്ത് ഹെലികോപ്ടർ താഴ്ന്ന് പറന്നത് ജനങ്ങളെ ആശങ്കാകുലരാക്കി. ഹെലികോപ്റ്ററുടെ കാറ്റേറ്റ് പെയിന്‍റിംഗ് വർക്ക് ഷോപ്പ് നശിച്ചു. ക്യാൻസർ രോഗിയുടെ ഏക വരുമാന മാർഗമായിരുന്നു വർക്ക് ഷോപ്പ്. താഴ്ന്ന് പറന്നത് നാവികസേനയുടെ ഹെലികോപ്ടർ ആണെന്ന് സ്ഥിരീകരിച്ചു. എന്തുകൊണ്ടാണ് ഇത്രയും താഴെ ഹെലികോപ്റ്റർ പറന്നതെന്ന കാര്യം വ്യക്തമല്ല.
Also Read:പുത്തൻ അപ്പാഷെ RTR 165 RP മോട്ടോർസൈക്കിളിന്റെ ആദ്യ ബാച്ച് വിറ്റുതീർന്നതായി ടിവിഎസ്
വിഷയത്തിൽ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്. കൂനൂർ ഹെലികോപ്റ്റർ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് ഹെലികോപ്റ്റർ താഴ്ന്ന് പറന്നത് വലിയ ആശങ്കയുണ്ടാക്കിയത്. ഒരുപക്ഷേ ഹെലികോപ്റ്റർ തകർന്ന് വീഴുകയാണോ എന്ന് പോലും നാട്ടുകാർ സംശയിച്ചു. കുരിശുമല സ്വദേശി കുഞ്ഞുമോൻ എന്നയാളുടെ പെയിന്‍റിംഗ് വർക്ക് ഷോപ്പ് ആണ് പൂർണമായും നശിച്ചത്.
നാവികസേനയുടെ സിഎ ചാർലി എന്ന ഹെലികോപ്റ്ററാണ് താഴ്ന്ന് പറന്നതെന്നാണ് ജില്ലാ ഭരണകൂടത്തോട് നാവികസേന നൽകിയ വിശദീകരണം. എന്തിനാണ് ഇത്രയും താഴ്ന്ന് പറന്നതെന്ന കാര്യത്തിൽ ഇത് വരെ വിശദീകരണമില്ല. എന്തുകൊണ്ടാണ് ഹെലികോപ്റ്റർ താഴ്ന്ന് പറന്നുവെന്ന കാര്യം വിശദമായി അന്വേഷിക്കുമെന്നും ഇതിനായി വീട്ടുകാരോട് പരാതി നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ഡി ശിൽപ വ്യക്തമാക്കി.
Post Your Comments