KannurLatest NewsKeralaNattuvarthaNews

ക​ണ്ണൂ​രി​ൽ പള്ളിക്ക് നേരെ ആക്രമണം : സെ​മി​ത്തേ​രി​യി​ലെ കു​രി​ശു​ക​ൾ അ​ജ്ഞാ​ത സം​ഘം ത​ക​ർ​ത്തു

ശ്രീ​ക​ണ്ഠ​പു​രം അ​ല​ക്സ് ന​ഗ​ർ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ലെ കു​രി​ശു​ക​ൾ ആണ് അ​ജ്ഞാ​ത സം​ഘം ത​ക​ർ​ത്തത്

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ പള്ളിക്ക് നേരെ അ​ജ്ഞാ​ത സം​ഘത്തിന്റെ ആക്രമണം. ശ്രീ​ക​ണ്ഠ​പു​രം അ​ല​ക്സ് ന​ഗ​ർ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ലെ കു​രി​ശു​ക​ൾ ആണ് അ​ജ്ഞാ​ത സം​ഘം ത​ക​ർ​ത്തത്. ക​ല്ല​റ​ക​ളി​ൽ സ്ഥാ​പി​ച്ച 12 കു​രി​ശു​ക​ളാ​ണ് ത​ക​ർ​ത്ത​ത്. എ​ട്ട് കു​രി​ശു​ക​ൾ പി​ഴു​ത് മാ​റ്റു​ക​യും നാ​ലെ​ണ്ണം ത​ക​ർ​ത്ത നി​ല​യി​ലു​മാ​ണുള്ളത്.

മ​ര​ത്തി​ലും ഗ്രാ​നൈ​റ്റി​ലും സ്ഥാ​പി​ച്ച കു​രി​ശു​ക​ളാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. പു​ല​ർ​ച്ചെ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം സെ​മി​ത്തേ​രി​യി​ൽ പ്രാ​ർ​ഥ​ന​യ്ക്കെ​ത്തി​യ വി​ശ്വാ​സി​ക​ളാ​ണ് കു​രി​ശു​ക​ൾ ത​ക​ർ​ത്ത​താ​യി ക​ണ്ട​ത്. ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യ​ൻ ചൂ​ഴി​കു​ന്നേ​ലി​ന്‍റെ​യും ട്ര​സ്റ്റി​മാ​രു​ടെ​യും പ​രാ​തി​യി​ൽ പൊലീസ് കേസെടുത്തു.

Read Also : പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ച വിലകുറഞ്ഞ നാടകമെന്ന് ചന്നി, കശ്മീർ പോലെ രാഷ്‌ട്രപതി ഭരണം കൊണ്ട് വരാനെന്ന് ആശങ്ക

ദേ​വാ​ല​യ​ത്തി​ന് 50 മീ​റ്റ​റോ​ളം അ​ക​ലെ​യാ​ണ് സെ​മി​ത്തേ​രി സ്ഥിതി ചെയ്യുന്നത്. അ​ല​ക്സ് ന​ഗ​ർ ടൗ​ണി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ശ്രീ​ക​ണ്ഠ​പു​രം സി​ഐ ഇ.​പി. സു​രേ​ശ​ൻ, എ​സ്ഐ സു​ബീ​ഷ് മോ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button