Latest NewsIndia

മണിപ്പൂർ ഭീകരാക്രമണം : വിവരം നൽകുന്നവർക്ക് എട്ട് ലക്ഷം രൂപ റിവാർഡ് പ്രഖ്യാപിച്ച് എൻ.ഐ.എ

ന്യൂഡൽഹി: മണിപ്പൂർ ഭീകരാക്രമണക്കേസിൽ എന്തെങ്കിലും വിവരം നൽകുന്നവർക്ക് റിവാർഡ് പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി. ഭീകരരെ കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് നാല് ലക്ഷം മുതൽ എട്ട് ലക്ഷം രൂപ വരെയാണ് ദേശീയ അന്വേഷണ ഏജൻസി റിവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം നവംബറിലാണ് അസം റൈഫിൾസ് കേണലുൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്നത്. അസം റൈഫിൾസ് വാഹനവ്യൂഹത്തിനു നേരെ ഭീകരർ ആക്രമണമഴിച്ചു വിടുകയായിരുന്നു. കേണൽ വിപ്ലവ് ത്രിപാഠി, അദ്ദേഹത്തിന്റെ ഭാര്യ, എട്ട് വയസുകാരൻ മകൻ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

മണിപ്പൂരിലെ ഇന്ത്യ-മ്യാന്മർ റോഡിൽ, സിയാൽസീഹ് ഗ്രാമത്തിനടുത്തയാണ് സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ പങ്കെടുത്ത 10 തീവ്രവാദികളും ഇപ്പോൾ സെലിബ്രേഷൻ ആർമി, മണിപ്പൂർ നാഗ പീപ്പിൾസ് ഫ്രണ്ട് എന്നീ ഭീകര സംഘടനകളിലെ അംഗങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button