Latest NewsNewsInternational

പാക് ചരിത്രത്തിൽ ആ​ദ്യമായി സുപ്രീം കോടതിയിൽ വനിതാ ജഡ്ജി: അയിഷ മാലിക്കിന്റെ നിയമനത്തിൽ ബാർ അസോസിയേഷന്റെ പ്രതിഷേധം

ലാഹോർ: പാകിസ്ഥാന്റെ ചരിത്രത്തിൽ ആ​ദ്യമായി സുപ്രീം കോടതിയിൽ ഒരു വനിതാ ജഡ്ജി സ്ഥാനമേറ്റു . ലാഹോർ ഹൈക്കോടതി ജഡ്ജിയായിരുന്ന അയിഷ മാലിക് ആണ് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനമേറ്റത്. ചീഫ് ജസ്റ്റിസ് ​ഗുൽസാർ അഹമ്മദ് അധ്യക്ഷനായ പാകിസ്ഥാൻ ജുഡീഷ്യൽ കമ്മീഷൻ അയിഷയുടെ നിയമനത്തിന് അം​ഗീകാരം നൽകി. 2031 വരെ അയിഷ മാലിക്കിന് സുപ്രീം കോടതി ജ‍ഡ്ജിയായി തുടരാനാകും.

രണ്ടാം തവണയാണ് അയിഷ മാലിക്കിന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച തീരുമാനമെടുക്കാൻ പാകിസ്ഥാൻ ജുഡീഷ്യൽ കമ്മീഷൻ യോ​ഗം ചേരുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിൽ ചേർന്ന പാക് ജുഡീഷ്യൽ കമ്മീഷൻ യോഗത്തിൽ അയിഷ മാലിക്കിന്റെ പേര് ആദ്യമായി വന്നിരുന്നു. എന്നാൽ പാനലിലെ തുല്യഅംഗങ്ങൾ ഇരുവിഭാ​ഗങ്ങളായി തിരിഞ്ഞതോടെ സ്ഥാനാർഥിത്വം നിരസിക്കപ്പെടുകയായിരുന്നു.

നിങ്ങളല്ലേ കുഞ്ഞിനെ കൊടുത്തുവിട്ടത്,ഇവിടെ കിടന്ന് ഷോ കാണിക്കരുത്:കുഞ്ഞിന്റെ ബന്ധുക്കളോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി

അഅതേസമയം അയിഷയുടെ നിയമനത്തിൽ‌ സീനിയോറിറ്റി പ്രശ്നം ആരോപിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ രം​ഗത്തെത്തി. സുപ്രീം കോടതി ജഡ്ജിയായി അയിഷ തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധം അറിയിച്ച് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അഫ്രീദി രാജ്യമെമ്പാടും പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യത്തെ അഞ്ച് ഹൈക്കോടതികളിൽ ജഡ്ജുമാരായിരിക്കുന്നവരേക്കാൾ ചെറുപ്പമാണ് അയിഷയ്‌ക്കെന്ന്‌ അബ്ദുൽ ലത്തീഫ് അഫ്രീദി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button