Latest NewsNewsIndia

കരുതുന്നത് പോലെ നിസാരമല്ല, ഒമിക്രോൺ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന

ദില്ലി: ഒമിക്രോൺ വകഭേദം കൂടുതൽ അപകടകാരിയെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. ജലദോഷപ്പനി പോലെ വന്നുപോകുന്നതാണു ഒമിക്രോണ്‍ വഴിയുള്ള കൊവിഡ് എന്ന പ്രചാരണങ്ങളെ പൊളിച്ചെഴുതുകയാണ് ലോകാരോഗ്യ സംഘടന.

Also Read:നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​നം പി​ന്നി​ലേ​ക്ക് ഉ​രുണ്ട് കടയിലിടിച്ച് കയറി അപകടം

ഡെല്‍റ്റയുമായുള്ള താരതമ്യത്തില്‍ ഒമിക്രോണ്‍ വഴിയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കുറവാണെങ്കിലും ജാഗ്രത ആവശ്യമാണെന്നും നിസ്സാരമായി കാണുന്നത് അപകടകരമാകുമെന്നും ലോകാരോഗ്യ സംഘടനയുടെ ടെക്നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു.

മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍, പ്രതിരോധശേഷയില്‍ കുറവുള്ളവര്‍, വാക്സിന്‍ എടുക്കാത്തവര്‍ തുടങ്ങിയവരാണ് ഇതുവരെ ഇന്ത്യയില്‍ ആശുപത്രിയിലായവര്‍ ഏറെയും. രോഗികള്‍ വര്‍ധിക്കുമ്പോള്‍ ആശുപത്രിയിലാകുന്നവരുടെ എണ്ണത്തിലും സ്വാഭാവിക വര്‍ധനയുണ്ടാകുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button