Latest NewsInternational

ലോകത്തെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ല് ശ്രീലങ്കയിൽ കണ്ടെത്തി : വില 743 കോടി

കൊളംബോ: ശ്രീലങ്കയിൽ ലോകത്തെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ല് കണ്ടെത്തി. ‘ക്യൂൻ ഓഫ് ഏഷ്യ’ എന്ന പേര് നൽകിയിരിക്കുന്ന ഇന്ദ്രനീലക്കല്ലിന് 753 കോടി രൂപയാണ് വില. ഈ രത്നക്കല്ല് സ്വന്തമാക്കാൻ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി മുന്നോട്ടു വന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എന്നാൽ, ഈ വിഷയത്തിൽ സർക്കാർ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് മന്ത്രി ലോഹൻ രത്വാത് അറിയിച്ചു. രത്നങ്ങളുടെ നഗരം എന്നറിയപ്പെടുന്ന രത്നപുരയിലെ സ്വകാര്യഭൂമിയിൽ നിന്നാണ് 310 കിലോഗ്രാം തൂക്കം വരുന്ന ഇന്ദ്രനീലക്കല്ല് കണ്ടെത്തിയത്. ശ്രീലങ്കൻ ദേശീയ രത്നാഭരണ അതോറിറ്റിയുടെ ലാബിലാണ് ഇതു സൂക്ഷിച്ചിട്ടുള്ളത്.

കമ്പനിയും രത്നത്തിന്റെ ഉടമസ്ഥനുമായി വിലപേശൽ തുടരുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ഈ രത്നത്തിന് 1,486 കോടി രൂപ മൂല്യമുണ്ടെന്ന് ഫ്രഞ്ച് രത്നഗവേഷകർ പറഞ്ഞിരുന്നു. ചൈന, യു.എസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വൻകിട വ്യാപാരികൾ രത്നം സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അധികാരികൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button